Kerala News

പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിക്ക് കോവിഡ് ഇയാളുടെ പരിസരത്തായി സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും നിരീക്ഷണത്തിൽ പോകേണ്ടി വരും : ഷൈലജ ടീച്ചർ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാളയാറില്‍ പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിക്ക് കോവിഡ്. ഇയാൾ കോൺഗ്രസ്സിന്റെ സമരത്തിലും പങ്കെടുത്തതായ വാർത്തകളാണ് പുറത്ത് വരുന്നത്. ഇക്കാര്യത്തിൽ മന്ത്രി കെ കെ ഷൈലജ ടീച്ചർ പ്രതികരണവുമായി രംഗത്തെത്തി. വാളയാര്‍ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടെന്നും രോഗം സ്ഥിരീകരിച്ച ആളുടെ സമീപത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സമരത്തിൽ ഇയാൾ പങ്കാളി ആയിട്ടുണ്ടെങ്കിൽ സമരത്തിൽ പങ്കെടുത്തവരും നിരീക്ഷത്തിൽ പോകേണ്ടി വരുമെന്നും ഇക്കാര്യം പരിശോധിച്ച ശേഷം പറയാമെന്ന കാര്യവും മന്ത്രി മാധ്യമ പ്രവർത്തകരോടായി പറഞ്ഞു . തമിഴ് […]

Kerala News

കരുതലോടേ അവർ പറന്നിറങ്ങി… പ്രവാസികൾക്ക് സ്വാഗതം

കൊച്ചി : പരിശ്രമങ്ങൾക്കൊടുവിൽ പ്രവാസികളുമായി ആദ്യ വിമാനം കേരളത്തിൽ എത്തി. അബുദാബി-കൊച്ചി വിമാനമാണ് ആദ്യം നെടുമ്പാശ്ശേരിയിൽ വന്നെത്തിയത് . 10.45 ഓടു കൂടി ദുബായ്-കോഴിക്കോട് വിമാനം എത്തി ചേരും . 354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. കരിപ്പൂരിൽ 189 പേരാണ് വന്നിറങ്ങുന്നത്. നേരത്തെ തന്നെ കോവിഡ് പരിശോധന നടത്തിയാണിവർ വിമാന യാത്ര ആരംഭിച്ചത് അല്പസമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ ഒരുക്കിയ പരിശോധനയ്ക്ക് ശേഷം കൊറന്റൈനിനായി ഒരുക്കിയ കെട്ടിടത്തിലേക്കായി മാറ്റി പാർപ്പിക്കും. സംസ്ഥാനത്ത് വരുന്ന പ്രവാസികൾക്ക് […]

Kerala National News

രാജ്യം ആശങ്കയിൽ രോഗ ബാധിതരുടെ എണ്ണം 40,000 കടന്നു

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തിലെ വൻവർധനവ് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം രണ്ടായിരം കഴിഞ്ഞപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2500 രോഗ ബാധ റിപ്പോർട്ട് ചെയ്തു ഒരു ദിവസം ഇത്രയധികം കേസ്‌ ഇതാദ്യമാണ്‌‌. ഇതോടെ അഞ്ചുദിവസത്തിനുള്ളിൽ പതിനായിരത്തിലേറെപ്പേർ രോഗബാധിതരായി‌. നാനൂറിലേറെപ്പേർ മരിച്ചു. ആകെ‌ രോഗികൾ‌ 42 ,000 കടന്നു. അതേ സമയം അമേരിക്കയിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ് 26000 പേരാണ് കഴിഞ്ഞ ദിവസം പുതിയ കേസുകളായി റിപ്പോർട്ട് ചെയ്തത് 1114 മരണം ഇന്നലെ […]

Kerala News

രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2433 പേർ രോഗ ബാധിതർ : മരണം ‌1300 കടന്നു

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ‌1300 കടന്നു.ശനിയാഴ്‌ച രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപെടുത്തിയത് . 2433 പേർക്ക്‌ ഒറ്റദിവസം‌ രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം 37,000 കഴിഞ്ഞിരിക്കുകയാണ്.9450 പേർ രോഗമുക്തരായി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാലായിരത്തോളം പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 154 പേർ മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1003 പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 741 പേർ മുംബൈയിൽ നിന്നുമുള്ളവരാണ്. ഇന്നലെ മാത്രം മരണ സംഖ്യ 36 പേർ […]

National News

ഡൽഹിയിൽ 68 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: മയൂര്‍ വിഹാറിലുള്ള സി.ആര്‍.പി.എഫിന്റെ 31-ാമത്തെ ബറ്റാലിയനിലെ 68 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബറ്റാലിയനിലെ 122 ആളുകൾക്കാണ്‌ ഇതു വരെ രോഗം ബാധിച്ചത് ആയി. അതോടൊപ്പം 53 പോലീസ് ഉദ്യോഗസ്ഥർക്കും ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചു. ‌‌ ഡൽഹിയിലെ സി.ആർ.പി.എഫ് ക്യാമ്പിൽ കൊറോണ രോ​​ഗ​ബാധ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്. നൂറു പേരുടെ ഫലം ബറ്റാലിയനിൽ ഇനിയും വരാനുണ്ട്. അസം സ്വദേശിയയാ എസ്.ഐ റാങ്കിലുള്ള 55 കാരനായ ഉദ്യോ​ഗസ്ഥൻ കഴിഞ്ഞ ദിവസം […]

error: Protected Content !!