ബലാത്സംഗക്കേസ്; വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി
ബലാത്സംഗക്കേസ് പ്രതി വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ അഭിഭാഷകനൊപ്പം കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജറായി . ഇന്നും നാളെയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ശ്രീകാന്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കിയേക്കും. ശ്രീകാന്ത് വെട്ടിയാര്‍ കൊച്ചിയിലെ ഫ്‌ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും യുവതിയെ പീഡിപ്പിച്ചെന്നെ കേസില്‍ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ യുവതി തന്റെ അടുത്ത സുഹൃത്താണെന്നും ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരിന്റെ വാദം. […]







