ചൂരല്‍മലയോട് ചേര്‍ന്നുള്ള മലയില്‍ മണ്ണിടിച്ചില്‍; അപകടം കനത്ത മഴയെ തുടര്‍ന്ന്
വയനാട്: ചൂരല്‍മലയോട് ചേര്‍ന്നുള്ള മലയില്‍ മണ്ണിടിച്ചില്‍. കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാല്‍ അധികൃതര്‍ വിവരമറിഞ്ഞത് മെയ് 30ന് മാത്രമായിരുന്നു. അപകടത്തെ തുടര്‍ന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങള്‍ മേഖലയില്‍ പരിശോധന നടത്തി. മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. 1984 ല്‍ കരിമറ്റം എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. മലയോട് ചേര്‍ന്ന് ജനവാസമില്ലെന്നും ആളപായമുണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.









