കർണാടകയിൽ സ്നേഹം വിജയിച്ചു; ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞാൽ കോൺഗ്രസ്സ് നൽകിയ അഞ്ച് വാഗ്ദാനങ്ങൾ നടപ്പിലാക്കും; രാഹുൽ ഗാന്ധി
കർണാടകയിൽ വിദ്വേഷം ഉന്മൂലനം ചെയ്യപ്പെട്ടതായും സ്നേഹം വിജയിച്ചതായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞാലുടൻ കോൺഗ്രസ് നൽകിയ അഞ്ചു വാഗ്‌ദാനങ്ങൾ നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.“നിങ്ങൾക്ക് അഞ്ച് വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് വെറും വാക്ക് പറയാറില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. നമ്മൾ പറയുന്നത് ചെയ്തു കാണിക്കാറുണ്ട്. 1-2 […]
