National News

കർണാടകയിൽ സ്നേഹം വിജയിച്ചു; ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞാൽ കോൺഗ്രസ്സ് നൽകിയ അഞ്ച് വാഗ്ദാനങ്ങൾ നടപ്പിലാക്കും; രാഹുൽ ഗാന്ധി

കർണാടകയിൽ വിദ്വേഷം ഉന്മൂലനം ചെയ്യപ്പെട്ടതായും സ്നേഹം വിജയിച്ചതായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞാലുടൻ കോൺഗ്രസ് നൽകിയ അഞ്ചു വാഗ്‌ദാനങ്ങൾ നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.
“നിങ്ങൾക്ക് അഞ്ച് വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് വെറും വാക്ക് പറയാറില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. നമ്മൾ പറയുന്നത് ചെയ്തു കാണിക്കാറുണ്ട്. 1-2 മണിക്കൂറിനുള്ളിൽ, കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. ആ യോഗത്തിൽ ഈ അഞ്ച് വാഗ്ദാനങ്ങളും നിയമമാകും. ശുദ്ധവും അഴിമതിരഹിതവുമായ ഒരു സർക്കാർ ഞങ്ങൾ നിങ്ങൾക്ക് നൽകും” – രാഹുൽ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!