പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി; മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ പാർട്ടി വിട്ടു
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻകേന്ദ്രമന്ത്രിഅശ്വനി കുമാർ പാർട്ടി വിട്ടു . സംസ്ഥാന കോൺഗ്രസിൽ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും അതിനാൽ പാർട്ടി വിടുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. യുപിഎ സർക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അദ്ദേഹം. ‘നിലവിലെ സാഹചര്യത്തിൽ തന്റെ അന്തസിന് യോജിച്ച രീതിയിൽ, പാർട്ടിക്ക് പുറത്ത് നിന്നുകൊണ്ട് ദേശീയ വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു’ – അശ്വനി കുമാർ കത്തിൽ പറയുന്നു. 46 വർഷത്തെ […]
