National News

പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി; മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ പാർട്ടി വിട്ടു

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻകേന്ദ്രമന്ത്രിഅശ്വനി കുമാർ പാർട്ടി വിട്ടു . സംസ്ഥാന കോൺഗ്രസിൽ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും അതിനാൽ പാർട്ടി വിടുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. യുപിഎ സർക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അദ്ദേഹം.

‘നിലവിലെ സാഹചര്യത്തിൽ തന്റെ അന്തസിന് യോജിച്ച രീതിയിൽ, പാർട്ടിക്ക് പുറത്ത് നിന്നുകൊണ്ട് ദേശീയ വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു’ – അശ്വനി കുമാർ കത്തിൽ പറയുന്നു.

46 വർഷത്തെ കോൺഗ്രസ് ബന്ധമാണ് അശ്വനി കുമാർ ഉപേക്ഷിക്കുന്നത്. മുൻകാലങ്ങളിൽ തനിക്ക് നൽകിയ പരിഗണനയ്ക്ക് നന്ദി പറയുന്നുവെന്നും എന്നാൽ പൊതുപ്രവർത്തനം തുടരുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു അശ്വനി കുമാർ. നേരത്തെ പാർട്ടിക്കകത്ത് നിന്ന് കൊണ്ട് മുതിർന്ന 23 നേതാക്കൾ സോണിയാ ഗാന്ധിക്ക്, തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് കത്തയച്ചപ്പോൾ അതിനെ ശക്തമായി എതിർത്ത നേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!