പി.എസ്.ജി വിടാനൊരുങ്ങി മെസ്സി; ബാഴ്‌സലോണയിലേക്ക് മടങ്ങാൻ സാധ്യത
സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണ്‍ അവസാനിക്കുന്നതോടെ പി.എസ്.ജി വിട്ടേക്കുമെന്ന് സൂചന. മെസ്സിയുടെ ഏജന്റും പിതാവുമായ ഹോര്‍ഗെ മെസ്സി സൂപ്പര്‍ താരത്തിന്റെ നിലപാട് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. പി എസ് ജി യുമായിട്ടുള്ള മെസ്സിയുടെ കരാർ അടുത്ത മാസം അവസാനിക്കും. പി.എസ്.ജി വിടാനൊരുങ്ങുന്ന മെസ്സി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് കരുതപ്പെടുന്നത്. മെസ്സിയെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ക്ലബ്ബ് അധികൃതര്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് താരത്തെ ക്ലബ് […]


