ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് എതിരെ പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഖേദ പ്രകടനവുമായി പ്രശാന്ത് ഭൂഷൺ. മധ്യപ്രദേശ് സർക്കാർ ബോബ്‌ഡെയ്ക്ക് പ്രത്യേക ഹെലികോപ്റ്റർ അനുവദിച്ചതിനെ പരാമർശിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമർശനം. ഒക്ടോബർ 21-ന് ഇട്ട ട്വീറ്റിൽ പിശക് സംഭവിച്ചുവെന്നും അതിനാൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പറഞ്ഞു കൻഹ ദേശീയ പാർക്ക് സന്ദർശിക്കാൻ ചീഫ് ജസ്റ്റിസ് എത്തിയത് സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ ആണെന്നായിരുന്നു പ്രശാന്ത് ഭൂഷൺ അന്ന് ട്വീറ്റ് ചെയ്തത്. മധ്യപ്രദേശ് […]