National News

ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ

Prashant Bhushan - Wikipedia

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് എതിരെ പോസ്റ്റ്‌ ചെയ്ത ട്വീറ്റിൽ ഖേദ പ്രകടനവുമായി പ്രശാന്ത് ഭൂഷൺ. മധ്യപ്രദേശ് സർക്കാർ ബോബ്‌ഡെയ്ക്ക് പ്രത്യേക ഹെലികോപ്റ്റർ അനുവദിച്ചതിനെ പരാമർശിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമർശനം. ഒക്ടോബർ 21-ന് ഇട്ട ട്വീറ്റിൽ പിശക് സംഭവിച്ചുവെന്നും അതിനാൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പറഞ്ഞു

കൻഹ ദേശീയ പാർക്ക് സന്ദർശിക്കാൻ ചീഫ് ജസ്റ്റിസ് എത്തിയത് സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ ആണെന്നായിരുന്നു പ്രശാന്ത് ഭൂഷൺ അന്ന് ട്വീറ്റ് ചെയ്തത്. മധ്യപ്രദേശ് എം.എൽ.എമാരുടെ നിർണായകമായ അയോഗ്യതാ കേസ് വിധി പറയാനിരിക്കെയാണ് ഈ യാത്രയെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റിന്റെ പൂർണരൂപം

ശിവാരാജ് സിങ് സർക്കാരിന്റെ കീഴിൽ മന്ത്രിമാരായ കോൺഗ്രസ് എം.എൽ.എമാരുടെ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നു. സർക്കാരിന്റെ നിലനിൽപ്പ് അവരുടെ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്. അവരുടെ മന്ത്രിപദത്തെ ചോദ്യം ചെയ്ത് ചീഫ് ജസ്റ്റിസിനു മുമ്പിലുള്ള കേസിനെ അടിസ്ഥാനമാക്കിയാകില്ല അത്. മുൻപ് ഞാൻ ചെയ്ത ട്വീറ്റിലെ പിഴവിൽ ഖേദം പ്രകടിപ്പിക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!