Kerala

കുരുക്കായത് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്; ശരീരത്തിലെ മുറിപ്പാടുകള്‍ നിര്‍ണായകം; സവാദിന് കണ്ണൂരില്‍ താമസിക്കാന്‍ സഹായിച്ചവരെ തേടി എന്‍ഐഎ.

  • 11th January 2024
  • 0 Comments

കൈവെട്ടുകേസിലെ ഒന്നാം പ്രതി സവാദിന് കുരുക്കായത് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്. ഷാജഹാന്‍ എന്ന് പേരുമാറ്റിയെങ്കിലും ഇളയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ സവാജ് എന്ന് ചേര്‍ത്തിരുന്നതാണ് എന്‍ഐഎ അന്വേഷണത്തില്‍ നിര്‍ണയകമായത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, വിളക്കോട്ടൂര്‍, ബേരം എന്നിവിടങ്ങളില്‍ സവാദിന് താമസസൗകര്യം ഒരുക്കിയവരെ തേടി ദേശീയ അന്വേഷണ ഏജന്‍സി. ഇതിന് പുറമെ സവാദിന്റെ ശരീരത്തിലെ മുറിപ്പാടുകളും നിര്‍ണായകമായി. എട്ടുവര്‍ഷം മുന്‍പ് വിവാഹം ചെയ്ത ശേഷം സവാദ് കേരളം വിട്ടിട്ടില്ലെന്നാണ് സൂചന.

Kerala

കൈ വെട്ടിയ കേസ്; സവാദിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ; പ്രതിയുടെ ഫോണുകള്‍ പരിശോധിക്കും

  • 11th January 2024
  • 0 Comments

കൊച്ചി: പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ എന്‍ഐഎ നീക്കം. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍ഐഎ അന്വേഷണ സംഘം ഉടന്‍ അപേക്ഷ നല്‍കും. സവാദിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. തിരിച്ചറിയല്‍ പരേഡിന് ശേഷം വൈകാതെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. സവാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സിം കാര്‍ഡും പിടികൂടിയിരുന്നു. രണ്ട് മൊബൈല്‍ […]

error: Protected Content !!