വിവിധ തരം മേഖലകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പോളിടെക്നിക് അഡ്മിഷന്‍ മലാപ്പറമ്പ് വനിതാ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ പോളിടെക്നിക് ഡിപ്ലോമ കോഴ്സിലേക്ക് അലോട്ട്മെന്റ് ലിസ്റ്റിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 30, നവംബര്‍ രണ്ട് തീയതികളില്‍ അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൊമേഴ്ഷ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ ഒക്ടോബര്‍ 30 നും ഇലക്ട്രോണിക്സ് വിഭാഗത്തില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ നവംബര്‍ രണ്ടിനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 10 മണിക്ക്് ഹാജരാകണം. ഫോണ്‍ 0495 2370714. അപേക്ഷ ക്ഷണിച്ചു കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം ശമിക്കുന്നതുവരെ […]