information

വിവിധ തരം മേഖലകളിലേക്ക് അപേക്ഷ ക്ഷണിച്ചു

How to Structure Information on a Company Wiki - BlogIn

പോളിടെക്നിക് അഡ്മിഷന്‍

മലാപ്പറമ്പ് വനിതാ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ പോളിടെക്നിക് ഡിപ്ലോമ കോഴ്സിലേക്ക് അലോട്ട്മെന്റ് ലിസ്റ്റിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 30, നവംബര്‍ രണ്ട് തീയതികളില്‍ അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൊമേഴ്ഷ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ ഒക്ടോബര്‍ 30 നും ഇലക്ട്രോണിക്സ് വിഭാഗത്തില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ നവംബര്‍ രണ്ടിനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 10 മണിക്ക്് ഹാജരാകണം. ഫോണ്‍ 0495 2370714.

അപേക്ഷ ക്ഷണിച്ചു

      ഭിന്നശേഷിയുള്ള പുരുഷന്മാര്‍ക്കായി കോഴിക്കോട് മായനാട് പ്രവര്‍ത്തിക്കുന്ന ഗവ.ഭിന്നശേഷി സദനത്തില്‍ കെയര്‍ ഗിവറായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള 20നും 50 വയസ്സിനുമിടയില്‍ പ്രായമുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം ശമിക്കുന്നതുവരെ 14 ദിവസം തുടര്‍ച്ചയായി ജോലി ചെയ്യുകയും തുടര്‍ന്ന് 14 ദിവസം വീട്ടില്‍ ഇരുന്നതിനുശേഷം കോവിഡ് പരിശോധന നടത്തി വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധരായിരിക്കണം. താല്പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടേയും തിരിച്ചറിയല്‍ രേഖകളുടേയും പകര്‍പ്പ് ഉള്‍പ്പെടെ ഫോണ്‍ നമ്പര്‍ സഹിതം hphclt@gmail.com ല്‍ ഇ-മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി നവംമ്പര്‍ അഞ്ച.് ഫോണ്‍ : 0495 2355698

സിവില്‍ സര്‍വ്വീസ് പരീക്ഷ്‌ക്ക് ഓണ്‍ലൈന്‍ പരിശീലനം

അര്‍ഹരായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും സൈനിക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. നവംബര്‍ അഞ്ചിന് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയിലൂടെ അര്‍ഹത നേടുന്ന 60 ഉദ്യോഗാര്‍ത്ഥികള്‍ക്ക് എട്ട് മാസത്തെ പരിശീലനം നല്‍കും. തിരുവനന്തപുരത്തുളള ശേഷന്‍സ് അക്കാദമിയിലാണ് പരിശീലനം. നവംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം www.seshansacademy.com വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495397622, 9349812622, seshansmail@gmail.com.

വാഹന ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ജില്ല വനിത ശിശുവികസന ഓഫീസര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടക്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയ്യതി നവംബര്‍ അഞ്ച് രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495-2370750.

തിരുവമ്പാടിയില്‍ 17 കോടിയുടെ പ്രവൃത്തികള്‍ക്ക് പ്രത്യേകാനുമതി

തിരുവമ്പാടി മണ്ഡലത്തില്‍ 17 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ധനകാര്യവകുപ്പിന്റെ പ്രത്യേകാനുമതി ലഭിച്ചതായി ജോര്‍ജ് എം തോമസ് എംഎല്‍എ അറിയിച്ചു. ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷനായി ഉള്‍പ്പെട്ടതും അല്ലാത്തതുമായ മണ്ഡലത്തിലെ 5 പ്രവൃത്തികള്‍ക്കാണ് ധനകാര്യ വകുപ്പ് ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേകാനുമതി നല്‍കിയത്.

ചെമ്പുകടവ് പാലം (5.5 കോടി), കൂടരഞ്ഞി-പൂവാറന്‍തോട് റോഡ് (2.5 കോടി), താഴെ തിരുവമ്പാടി-കുമാരനെല്ലൂര്‍-മണ്ടാംകടവ് റോഡ് രണ്ടാം ഘട്ടം (2.5 കോടി), കുറ്റിപ്പാല-കച്ചേരി-ചേന്ദമംഗല്ലൂര്‍ റോഡ് (2.5 കോടി), വല്ലത്തായിക്കടവ് പാലം (4 കോടി) പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്.

ബേപ്പൂരില്‍ മാതൃക ബഡ്‌സ് സ്‌കൂളിന് 41.5 ലക്ഷം രൂപ

ബേപ്പൂരില്‍ ആരംഭിക്കുന്ന മാതൃക ബഡ്‌സ് സ്‌കൂളിന് 41.5 ലക്ഷം രൂപ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതായി വികെസി മമ്മദ് കോയ എംഎല്‍എ അറിയിച്ചു. ജില്ലയിലെ ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന എനേബ്ലിംഗ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് ബേപ്പൂര്‍ മണ്ഡലത്തില്‍ മാതൃകാ ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കുന്നത്. ബി.സി റോഡിലെ 25 സെന്റ് സ്ഥലത്താണ് സ്്കൂള്‍ സ്ഥാപിക്കുന്നത്.

ഭിന്നശേഷിയുള്ള കുട്ടികളുടെ ശാരീരിക മാനസിക സാമൂഹ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്ത് ആവശ്യമായ സേവന സംവിധാനങ്ങള്‍ നിശ്ചയിക്കുകയും യോജിച്ച ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയുമാണ് മാതൃകാ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുകയെന്ന് എം എല്‍ എ പറഞ്ഞു.

സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സൗരോര്‍ജ്ജോല്‍പ്പാദനത്തിന് അവസരം

മേല്‍ക്കൂര സൗരോര്‍ജം സംഭരിക്കുന്ന സൗര പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അനര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ www.anert.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ : 0495-2373764, 9188119411. ടോള്‍ ഫ്രീ നമ്പര്‍ :1800-425-1803.

വടകര മോഡല്‍ പോളിയില്‍ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

      വടകര  മോഡല്‍  പോളിടെക്നിക്  കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിലെ ഒഴിവുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 31ന് നടത്തും.  ഇതുവരെ അപേക്ഷി ക്കാത്ത വിദ്യാര്‍ഥികള്‍ രാവിലെ 10  മണിക്ക് സ്ഥാപനത്തിലെത്തി രജിസ്ട്രേഷന്‍ നടത്തണം.  ഐടിഐ/കെജിസിഇ വിദ്യാര്‍ഥികള്‍ 50% മാര്‍ക്കോട് കൂടിയും പ്ലസ് ടു/വിഎച്ച്എസ്ഇ  വിദ്യാര്‍ഥികള്‍ സയന്‍സ് വിഷയത്തില്‍  ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്  50% മാര്‍ക്കോട് കൂടിയും വിജയിച്ചതായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം.  എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫീസാനുകൂല്യങ്ങള്‍ ലഭിക്കും.  കോവിഡ്  പ്രോട്ടോക്കോള്‍ പാലിക്കണം.  ഫോണ്‍- 0496 2524920, 8891817407.                                                                                                                                                                        

വിദ്യാഭ്യാസ അവാര്‍ഡ് : അപേക്ഷ തീയതി നീട്ടി

കര്‍ഷക തൊഴിലാളിക്ഷേമ നിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 31 വരെ നീട്ടി. ഒക്ടോബര്‍ 31 ന് ശേഷം അപേക്ഷിക്കുന്ന അംഗങ്ങള്‍ മാപ്പപേക്ഷ സഹിതം അപേക്ഷ നവംബര്‍ 17 നകം ലഭിക്കുന്ന വിധത്തില്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ്എന്‍ പാര്‍ക്ക്, പൂത്തോള്‍ പി.ഒ, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ നേരിട്ട് അയക്കണം.

ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ വാക്- ഇന്‍- ഇന്റര്‍വ്യൂ

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 11ന് വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തില്‍ പരമാവധി 89 ദിവസത്തേക്കാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ്സ്. പ്രിന്റിങ്, ഡവലപ്പിങ്, വാഷിങ്, ഗ്ലെയ്സിങ്, കെമിക്കലുകളുടെ മിശ്രണം എന്നിവ ഉള്‍പ്പെടുന്ന ഡാര്‍ക് റൂം ജോലികള്‍ അറിഞ്ഞിരിക്കണം. ഫോട്ടോ സ്റ്റുഡിയോയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!