മലപ്പുറത്ത് പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍
മലപ്പുറം: പോക്‌സോ കേസില്‍ മലപ്പുറത്ത് മദ്രസ അധ്യാപകന്‍ പിടിയില്‍. പത്തിലധികം മദ്രസ വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് അധ്യാപകനായ എ.കെ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ മുഹമ്മദിനെ ബിഹാറില്‍ നിന്നാണ് പിടികൂടിയത്. വളാഞ്ചേരി ആതവനാട് മദ്രസയില്‍ ജോലി ചെയ്യുകയായിരുന്ന പ്രതി, പത്തിലധികം വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് പരാതി. കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ കുട്ടികള്‍ പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ […]








