Kerala kerala

ആശ വര്‍ക്കര്‍മാരെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറാന്‍ ശ്രമം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

  • 27th February 2025
  • 0 Comments

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പിന്തുണച്ച് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വനിത പ്രവര്‍ത്തകരുമായി പൊലീസ് വാക്കേറ്റമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. സെക്രട്ടേറിയറ്റിലേക്ക് ചാടി കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞത് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. […]

kerala Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍ ഫര്‍സാനയുടെ മാലയും പണയംവെച്ചു, കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയെന്ന് പൊലീസ് വിലയിരുത്തല്‍

  • 27th February 2025
  • 0 Comments

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാലുടന്‍ മെഡിക്കല്‍ കോളേജില്‍ വച്ചുതന്നെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തുടര്‍ന്ന് മജിസ്ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍ഡ് ചെയ്ത് ആശുപത്രിയില്‍ തന്നെ തുടരും. ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ ഉമ്മയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഫാന്റെ കടബാധ്യതയുടെ […]

kerala Kerala

പത്തനംതിട്ടയില്‍ വിവാഹസംഘത്തെ പൊലീസ് മര്‍ദിച്ചതായി പരാതി

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹസംഘത്തെ പൊലീസ് മര്‍ദിച്ചതായി പരാതി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 7 അംഗസംഘത്തെ പോലീസ് തല്ലിയെന്നാണ് ആരോപണം . കോട്ടയം സ്വദേശികള്‍ക്കാണ് മര്‍ദേനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കല്യാണത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘമാണ് പൊലീസ് മര്‍ദ്ദനത്തിനിരയായതായി പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തുന്നു. പത്തനംതിട്ട ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ്. ജിനുവും സംഘവും വിവാഹ സംഘത്തെ ആക്രമിച്ചത്. സംഭവത്തില്‍ എസ്‌ഐയ്ക്ക് […]

Kerala kerala

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി

കോട്ടയം: കോട്ടയം പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥിയുടെ അച്ഛന്‍ പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റിയ ശേഷം നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാട്സ്ആപ്പ് വഴി ഇത് […]

kerala Kerala

ബോബി പിടിയിലായത് സംസ്ഥാനം വിടാനിരിക്കെ; ഒളിവില്‍ പോകാനുള്ള ശ്രമം പൊളിച്ച് പോലീസ്

കോഴിക്കോട്: നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ബോബി ഗ്രൂപ്പ് ചെയര്‍മാന്‍ ബോബി ചെമ്മണൂര്‍ പിടിയിലായത് സംസ്ഥാനം വിടാന്‍ ഒരുങ്ങുന്നതിനിടെ. തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ബോബി കര്‍ണാടകയിലേക്ക് പോകാന്‍ ഒരുങ്ങുന്നുവെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. സംസ്ഥാനം കടന്ന് നിയമനടപടികള്‍ വൈകിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണ് പൊലീസിന്റെ ഇടപെടലോടെ പോളിഞ്ഞതെന്നാണ് സൂചന. ബുധനാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലേക്ക് പോകാനും ബോബി […]

kerala Kerala

കലോത്സവ നഗരിയില്‍ കുടിവെള്ളവുമായി പോലീസ്

കേരള പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും കുടിവെള്ളം നല്‍കുന്നു. 24 മണിക്കൂറും ചൂട് വെള്ളവും പച്ച വെള്ളവും നല്‍കുന്നു. കൂടാതെ രാവിലെ ഓറഞ്ച്, ഉച്ചയ്ക്ക് ശേഷം മുതല്‍ ഏത്തക്കപുഴുങ്ങിയത്, വൈകിട്ട് ആറ് മണികഴിഞ്ഞാല്‍ ചുക്ക് കാപ്പി. നാളെ രാവിലെ ഐസ്‌ക്രീമ്, തണ്ണീമത്തന്‍ തുടങ്ങിയവ. അവസാന ദിവസം പായസം നല്‍കും. അങ്ങനെ തുടര്‍ച്ചയായി അഞ്ച് ദിവസവും വെള്ളവും ഭക്ഷണവും നല്‍കുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Kerala kerala

വീണ്ടും പൊലീസ് ആത്മഹത്യ; പിറവത്ത് പൊലീസുകാരന്‍ മരിച്ച നിലയില്‍

  • 17th December 2024
  • 0 Comments

കൊച്ചി : സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. പിറവത്ത് പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി ബിജുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നാണ് സൂചന.

kerala Kerala

ആദിവാസി യുവാവിനെ വാഹനത്തില്‍ വലിച്ചിഴച്ച സംഭവം; കേസെടുത്ത് മാനന്തവാടി പൊലീസ്

  • 16th December 2024
  • 0 Comments

വയനാട്: ആദിവാസി യുവാവിനെ വാഹനത്തില്‍ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് മാനന്തവാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ […]

kerala Kerala

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് പൊലീസ്

  • 7th December 2024
  • 0 Comments

എറണാകുളം: നവകേരളസദസ്സിനിടെയുള്ള രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രേരണാകുറ്റം ചുമത്താന്‍ തെളിവില്ലെന്ന് പൊലീസ്. എറണാകുളം സിജെഎം കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട്. ടിവിയിലും മറ്റ് മാധ്യമങ്ങളിലും കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ പരാതി നല്‍കിയതെന്നും പരാതിക്കാരന്‍ സംഭവത്തിന് നേരിട്ട് സാക്ഷിയല്ലെന്നും പൊലീസ് വ്യക്തമാക്കി.

Trending

സ്മാര്‍ട്ട് സിറ്റി പദ്ധതി;പദ്ധതിക്ക് ക്ലോസിംഗ് ഡേറ്റ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടില്ല, സർക്കാരിന്റെ വീഴ്ച്ച

  • 7th December 2024
  • 0 Comments

സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നൽകി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനമുയരുന്നതിനിടെ, വീഴ്ച വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. സ്മാർട്ട് സിറ്റി കരാറിൽ സർക്കാർ വീഴ്ച വ്യക്തമാക്കുന്ന വിവരാവകാശ രേഖകളാണ് പുറത്ത് വന്നത്. പദ്ധതിക്ക് ക്ലോസിംഗ് ഡേറ്റ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടില്ലെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. പദ്ധതി എന്നാണ് പൂർത്തിയാക്കേണ്ടത് എന്നതിൽ പ്രത്യേകിച്ച് തിയതി നിശ്ചയിച്ചിട്ടിലെന്നായിരുന്നു വിവരാവകാശപ്രകാരമുളള ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയത്. 2007 ഒപ്പിട്ട പദ്ധതിക്ക് 2022 ലും ക്ലോസിംങ് ഡേറ്റ് […]

error: Protected Content !!