നവീകരിച്ച പൈമ്പാലശേരി-മടവൂര്‍മുക്ക് റോഡ് മന്ത്രി എ കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു
നവീകരിച്ച പൈമ്പാലശേരി-മടവൂര്‍മുക്ക് റോഡ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. സമൂഹത്തിലെ വിഭാഗീയതകള്‍ മറികടന്ന് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നചിന്താഗതിക്കാരെ ഒരു മാലയിലെന്നവണ്ണം കോര്‍ത്തിണക്കാന്‍ കഴിയുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നാടിന്റെ വിലമതിക്കാനാകാത്ത നേട്ടമാണ്. അടിസ്ഥാന സൗകര്യ വികസനമുണ്ടാകുമ്പോള്‍ മറ്റ് വികസനങ്ങള്‍ അതിന്റെ കൂടെ വന്നുകൊള്ളും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് റോഡിലെ ഇരുഭാഗങ്ങളിലും വിവിധ സ്ഥാപനങ്ങള്‍ വന്നതിലൂടെയുണ്ടായ മാറ്റം. ഇത് നിരവധിപേര്‍ക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു. […]
