ഭരണ നേട്ടങ്ങളൊന്നും എടുത്ത് പറയാൻ ഇല്ല. കടം കയറി ജനങ്ങളുടെ നടുവൊടിഞ്ഞു;പികെ കുഞ്ഞാലികുട്ടി

  • 15th January 2021
  • 0 Comments

ധനമന്ത്രിയുടെ ബജറ്റ് അവതരണത്തെ വിമർശിച്ച് പി കെ കുഞ്ഞാലികുട്ടി.തോമസ് ഐസക് അവതരിപ്പിച്ചത് വെറും പൊള്ളയായ ബജറ്റ് ആണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു . ഭരണ നേട്ടങ്ങളൊന്നും എടുത്ത് പറയാൻ ഇല്ല. കടം കയറി ജനങ്ങളുടെ നടുവൊടിഞ്ഞു. തള്ള് മാത്രമാണ് ബജറ്റിലുള്ളത് ,സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. അതിനെ മറികടക്കാൻ ഫലപ്രദമായ ഒരു പദ്ധതിയും ഇല്ല. ജനങ്ങൾ ബജറ്റ് നിര്‍ദ്ദേശങ്ങളെ ഒന്നും ഗൗരവമായി എടുക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

error: Protected Content !!