Kerala News

ക്യാപ്റ്റൻ എന്നത് ജനങ്ങൾ നൽകിയ പേര്; പിണറായി ആഗ്രഹിക്കുന്നത് സഖാവ് എന്ന വിളി; എം എ ബേബി

  • 4th April 2021
  • 0 Comments

ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. ക്യാപ്റ്റൻ എന്നത് മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങൾ നൽകിയ പേരാണെന്നും പിണറായി വിജയൻ ആഗ്രഹിക്കുന്നത് സഖാവ് എന്ന വിളിയാണെന്നും എം. എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ക്യാപ്റ്റൻ വിളിയെ അനുകൂലിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ രംഗത്തെത്തി.ക്യാപ്റ്റൻ വിശേഷണത്തിനെതിരെ സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ […]

Kerala News

കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരും ; മുഖ്യമന്ത്രി

  • 4th April 2021
  • 0 Comments

കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ.നാടിനുവേണ്ടി ഒരു നല്ല വാക്ക് പോലും യു.ഡി.എഫും ബി.ജെ.പിയും പറഞ്ഞിട്ടില്ല . കേരളത്തിന്‍റെ അതിജീവന ശ്രമത്തെ തുരങ്കംവെച്ചവരാണ് പ്രതിപക്ഷത്തുള്ളതെന്നും മുഖ്യമ​ന്ത്രി പ്രസതാവനയിൽ പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് നിരോധനം-തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നേരിട്ടും അതിജീവിച്ചുമാണ് കഴിഞ്ഞ അഞ്ചുകൊല്ലം കേരളം മുന്നോട്ടുപോയത്. സംസ്ഥാനത്തിന്‍റെ പരിമിതമായ അധികാരപരിധിക്കുള്ളില്‍ നിന്ന് ബദല്‍നയം പ്രായോഗികമാണെന്ന് എൽ.ഡി.എഫ് തെളിയിച്ചിട്ടുണ്ട്. കേരളത്തിന്‍റെ മണ്ണില്‍ നിന്ന് […]

Kerala News

എല്ലാ നേതാക്കളും പാര്‍ട്ടിക്ക് വിധേയര്‍; പിണറായി വിജയൻ

  • 4th April 2021
  • 0 Comments

സിപിഎം നേതാവ് പി ജയരാജന്‍റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജന്‍റെ പിന്നാലെ നിങ്ങള്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് ഫലമൊന്നുമുണ്ടാകില്ല. എല്‍ഡിഎഫിന് കിട്ടുന്ന ജനസ്വീകാര്യതയിൽ പലർക്കും അസ്വസ്ഥത ഉണ്ടാകും. പി ജയരാജൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് മുഖ്യമന്ത്രി ചോദിച്ചു. ശേഷം അദ്ദേഹം ജയരാജന്റെ ഫേസ് ബുക്ക് കുറിപ്പ് വായിച്ചു. യോഗത്തിന് പോകുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ പിണറായി അച്ചാച്ചാ എന്ന് വിളിക്കാറുണ്ട്. എൽഡിഎഫിനോട് ഒരു അഭിനിവേശം ജനങ്ങൾക്കിടയിൽ ഉണ്ട്. പാർട്ടി നേതാവ് എന്ന നിലയിൽ […]

Kerala News

കേരളത്തിൽ മോദി- പിണറായി- അദാനി കൂട്ട് കെട്ട് ; രമേശ് ചെന്നിത്തല

  • 4th April 2021
  • 0 Comments

വൈദ്യുത കരാറില്‍ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ ക്രൂരമായ ബാധ്യത അടിച്ചേല്‍പ്പിക്കുന്നു. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമെന്ന് പ്രതിപക്ഷ നേതാവ്. മോദി- പിണറായി- അദാനി കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായി വിജയനും ഇടക്കുള്ള പാലമാണ് അദാനിയെന്നും ചെന്നിത്തല. കെഎസ്ഇബിയും ആദാനിയുമായുള്ള കരാറിന്റെ കൂടുതല്‍ രേഖകള്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. കെഎസ്ഇബിയും ആദാനിയുമായി ഉണ്ടാക്കിയ കരാറിന്റെ ലെറ്റര്‍ ഓഫ് അവാര്‍ഡാണ് ചെന്നിത്തല പുറത്ത് വിട്ടത്.ഫെബ്രുവരി […]

Kerala News

എൽ ഡി എഫിന് ഒറ്റ മനസ്സ് ; പിണറായി ടീം ലീഡർ;പി. ജയരാജൻ

  • 4th April 2021
  • 0 Comments

വ്യക്തിപൂജ വിവാദത്തില്‍ വിശദീകരണ കുറിപ്പുമായി സിപിഎം നേതാവ് പി ജയരാജന്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം വിശദീകരണം നൽകിയത് .കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന വിശദീകരണത്തോടെയാണ് പി ജയരാജന്റെ പോസ്റ്റ്. പി ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇന്നലത്തെ എന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്. എല്‍ഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്‍ഥികളെയാണ് അണിനിരത്തിയത്. […]

Kerala News

രാജ്യത്തെ രണ്ടാം കോവിഡ് തരംഗം ഗൗരവമായി എടുക്കണം; മുഖ്യമന്ത്രി

  • 3rd April 2021
  • 0 Comments

രാജ്യത്തെ രണ്ടാം കൊവിഡ് തരംഗം ഗൗരവമായി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതക വ്യതിയാനമുള്ള വൈറസുകളുടെ സന്നിധ്യം മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം വൈറസ് ഇവിടെ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന് എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Kerala News

രമേശ് ചെന്നിത്തലക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്; പച്ച നുണയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത് ; മുഖ്യമന്ത്രി

  • 3rd April 2021
  • 0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്തും വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ശരിയല്ല. സോളാർ എനർജി കോർപറേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെ എസ് ഇ ബി കരാർ ഒപ്പിട്ടത്. അവർ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ എസ് ഇ ബിക്ക് നോക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വൈദ്യുതി കരാറിലെ അഴിമതി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല ഇന്നും വാർത്താ സമ്മേളനം നടത്തിയിരുന്നു. 15.02.21ൽ […]

Kerala News

ഇരട്ട വോട്ട്; പ്രതിപക്ഷ നേതാവിന്റെ വിവര ശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോ; മുഖ്യമന്ത്രി

  • 2nd April 2021
  • 0 Comments

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ വിവര ശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലുലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ളവോട്ടര്‍മാരാക്കി ചിത്രീകരിച്ചിരിക്കുന്നു. ദേശീയ തലത്തില്‍ തന്നെ കേരളത്തിനെതിരെ വലിയ അപവാദ പ്രചാരണമാണ് നടക്കുന്നത്. രേഖകള്‍ പ്രസിദ്ധീകരിച്ചത് ഇന്ത്യയില്‍ നിന്നല്ല. കേരളത്തെ ലോകത്തിന് മുന്നില്‍ വ്യാജ വോട്ടര്‍മാരുടെ നാടാക്കി ചിത്രീകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു ഇരട്ടവോട്ടിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ കേരളത്തെ അപമാനിക്കുന്നു. സംസ്ഥാനത്ത് ഒരു വോട്ട് പോലും ഇരട്ടിക്കരുത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും […]

Kerala News

പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; വികസന – സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി താരതമ്യം ചെയ്യാനുള്ള ധൈര്യമുണ്ടോ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

  • 1st April 2021
  • 0 Comments

പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന – സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി താരതമ്യം ചെയ്യാനുള്ള ധൈര്യമുണ്ടോയെന്നാണ് മുഖ്യമന്ത്രി ചോദിച്ചത് . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇനിയെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ? കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരും അതിനു തൊട്ടു മുന്‍പുള്ള യുഡിഎഫ് സര്‍ക്കാരും നടത്തിയ വികസന – സാമൂഹ്യ […]

Kerala News

കേരളത്തിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയം; മുഖ്യമന്ത്രി

  • 30th March 2021
  • 0 Comments

കേരളത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം ഭയപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളും ഇത് ചർച്ച ചെയ്യുന്നില്ല. കേരളത്തിലാകെ എൽ.ഡി.എഫ് മുന്നേറ്റം ഉണ്ടാക്കും. നേമത്ത് ബി.ജെ.പി തുറന്ന അക്കൗണ്ട് എൽ.ഡി.എഫ് ക്ലോസ് ചെയ്യും. വിവാദങ്ങളുടെ ഉത്പാദകരും വിതരണക്കാരുമായി പ്രതിപക്ഷം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയതയെ പ്രതിരോധിക്കാനോ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവ്വഹിക്കാനോ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. സ്വതന്ത്ര്യമായി ‌യാത്ര ചെയ്യാൻ ഭരണഘടനയുടെ പരിരക്ഷയുള്ള നാട്ടിലാണ് കന്യാസ്ത്രികളുടെ യാത്ര തടസപ്പെടുത്തിയത്. ആർ.എസ്.എസ് ഭരിക്കുന്ന നാട്ടിൽ ന്യൂനപക്ഷ വിഭാഗത്തിന് രക്ഷയില്ലെന്നതിന്റെ […]

error: Protected Content !!