Kerala News

ടീം പിണറായിയിൽ പുതുമുഖ നിര; കെ കെ ശൈലജ പാർട്ടി വിപ്പ്

രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങളുടെ നിറവ്. ഏറെ ചര്‍ച്ചകൾക്ക് ശേഷം മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നൽകിയിട്ടുള്ളത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്. സിപിഎം പിണറായി വിജയൻ എം.വി.ഗോവിന്ദൻ കെ.രാധാകൃഷ്ണൻ 4.കെ.എൻ ബാലഗോപാൽ പി.രാജീവ് വി.എൻ.വാസവൻ സജി ചെറിയാൻ വി.ശിവൻ കുട്ടി മുഹമ്മദ് റിയാസ് […]

Kerala News

സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥർ;സത്യപ്രതിജ്ഞാ മാമാങ്കം വേണോയെന്ന് മുഖ്യമന്ത്രിയോട് പിസി ജോർജ്

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മാതൃകയാകണമെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ ചെയ്തതുപോലെ തന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്നവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.  പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ്: ബഹുമാനപെട്ട മുഖ്യമന്ത്രി, കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയിൽ പലവിധ ചർച്ചകൾ നടക്കുന്നു . ഈ പ്രതിസന്ധി ഘട്ടത്തിൽ […]

Kerala News

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലാക്കണമെന്ന് ഐഎംഎ;

കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വെര്‍ച്വലായി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത് കൊവിഡ് പ്രതിരോധത്തിന് വലിയ സന്ദേശം ആകുമെന്ന നിര്‍ദേശമാണ് ഐഎംഎ മുന്നോട്ട് വെച്ചത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയേയും ഐഎംഎ അഭിനനന്ദിച്ചു.20ാം തിയതി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം. കൊവിഡ് വ്യാപനവും മഴയും ശക്തമായാല്‍ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കാം. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രകാരം […]

Kerala News

‘സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു’; നന്ദുവിന് ആദരാജ്ഞലി അര്‍പ്പിച്ച് മുഖ്യമന്ത്രി

അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അസാമാന്യമായ ധീരതയോടെ തന്റെ രോ​ഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നുവെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു. നാലു വർഷത്തിലധികമായി കാൻസർ ബാധിതനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ”അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു […]

Kerala News

കോവിഡ് വ്യാപനം സംബന്ധിച്ച് തദ്ദേശ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

കോവിഡ് വ്യാപനം സംബന്ധിച്ച് തദ്ദേശ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച പങ്കു വഹിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ആരോഗ്യ രംഗത്തെ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ വേണ്ടി കൊണ്ടുവന്ന ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം ആരോഗ്യ രംഗത്തെ വളരെ ഉയര്‍ന്ന രംഗത്തേക്കെത്തിച്ചു. ആര്‍ദ്രം മിഷന്റെ വിജയത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വലിയ പങ്കുവഹിച്ചു. ആരോഗ്യ മേഖലയുടെ മികച്ച പ്രവര്‍ത്തനം മൂലം സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ […]

Kerala News

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് വി മുരളീധരന്‍

  • 15th April 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടെന്നും മുരളീധരന്‍ വിശദീകരിച്ചു. ആറാം തിയത് കൊവിഡ് ബാധിച്ച മകൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയത്. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സിലല്ലെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് കൊവിഡ് ബാധിച്ചത് ഏത് ദിവസമെന്ന് വ്യക്തമാക്കണം. നാലാം തിയതിയാണ് കൊവിഡ് ബാധിച്ചതെങ്കില്‍ അന്ന് നടത്തിയ റാലിയും പ്രോട്ടോക്കോള്‍ […]

Kerala News

മുഖ്യമന്ത്രിയും കുറ്റക്കാരൻ ; രാജി വെക്കണം ; വി മുരളീധരൻ

  • 13th April 2021
  • 0 Comments

കെ ടി ജലീൽ രാജിവച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തിൽ ഇതുവരെ ഒരു അക്ഷരം പറഞ്ഞിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മുരളീധരൻ വ്യക്തമാക്കി. “സത്യപ്രതിജ്ഞാ ലംഘനം, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉൾപപ്പെട്ടിട്ടുള്ള ഒരു കേസാണിത്. ഈ കേസിൽ സത്യ പ്രതിജ്ഞാ ലംഘനം കെടി ജലീൽ മാത്രമല്ല, മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി […]

Kerala News

ബന്ധു നിയമനം; ഇളവ് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്

  • 11th April 2021
  • 0 Comments

മന്ത്രി കെടി ജലീലിന്റെ ബന്ധുവിന്റെ നിയമനത്തിനായി മാനദണ്ഡ ഇളവ് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള രേഖകള്‍ പുറത്തു വന്നു. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. മാനദണ്ഡത്തില്‍ ഇളവു വരുത്തിയുള്ള നിയമനത്തെ അഡീഷണല്‍ സെക്രട്ടറി എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ച് ഉത്തരവിറക്കാന്‍ മന്ത്രി ജലീല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തില്‍ […]

Kerala News

പിണറായി വിജയനും സർക്കാറിനുംമെതിരെ അയ്യപ്പ കോപവും, ജനങ്ങളുടെ കോപവും ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

  • 6th April 2021
  • 0 Comments

യു.ഡി.എഫ്​ ഐതിഹാസികമായ വിജയം നേടാൻ പോകുമെന്ന്​​ ര​േമശ്​ ചെന്നിത്തല. കുടുംബസമേതം വോട്ട്​ ചെയ്​ത ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുയായിരുന്നു അദ്ദേഹം. യു.ഡി.എഫ്​ തിരിച്ച്​ വരണമെന്ന്​ ജനങ്ങൾ ആ​ഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യു.ഡി.എഫ്​ നേടും ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. എൽ.ഡി.എഫ്​ സർക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ്​ ഇപ്പോൾ നടക്കുന്നത്​. തെരഞ്ഞെടുപ്പ്​ ഫലം വരു​േമ്പാൾ എൽ.ഡി.എഫ്​ കടപുഴകും, ബി.ജെ.പിയുടെ അഡ്രസുണ്ടാകില്ല. ഈ സർക്കാറിനെ താഴെയിറക്കാനുള്ള ജനങ്ങളുടെ അവസരമാണിത്​. ​ഏകാധിപത്യത്തിനും സേചാധിപത്യത്തിനുമെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണിത്​. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. ഞങ്ങൾ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ ജനങ്ങൾ […]

Kerala News

എൽ ഡി എഫിന് ചരിത്ര വിജയമാണ് കേരളം സമ്മാനിക്കാൻ പോകുന്നത്; മുഖ്യമന്ത്രി

  • 6th April 2021
  • 0 Comments

എൽ.ഡി.എഫിന് ചരിത്ര വിജയമാണ് കേരളം സമ്മാനിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുടെ കരുത്താണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലക്കെടുത്തിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ അപവാദ പ്രചരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം ഇതേവരെ സ്വീകരിച്ചിട്ടുള്ളത്. അതിൻെറ തുടർച്ചയായി അന്തിമ വിധിയാണ് ഇന്ന് ജനങ്ങൾ രേഖപ്പെടുത്തുക. നേമത്തെ ബി.ജെ.പിയുടെ […]

error: Protected Content !!