Kerala News

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • 21st August 2022
  • 0 Comments

ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് നാലിന് അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി. ജി.ആര്‍. അനില്‍ അധ്യക്ഷനാവും. മന്ത്രിമാരായ ആന്റണി രാജു, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും തിങ്കളാഴ്ച വൈകിട്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടക്കും. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഓഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്കും […]

Kerala News

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് പിണറായി വിജയന്‍

  • 20th August 2022
  • 0 Comments

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേകമായ രീതിയില്‍ സംസ്ഥാനത്ത് സാമ്പത്തിക സമ്മര്‍ദ്ദം കേന്ദ്രം ചെലുത്തുകയും ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം തടസ്സപ്പെടുത്തുന്നു. എന്നാല്‍ കേന്ദ്രീ സമാന രീതിയില്‍ കടമെടുക്കുന്നുണ്ട്. നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിനുണ്ടാകുന്നെന്ന് അദ്ദേഹം ചൂണ്ടികാട്ടി. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ കേന്ദ്രം തള്ളി വിടുകയാണെന്നും പിണറായി […]

Kerala News

ധനമന്ത്രിക്കെതിരെയും പിണറായി സര്‍ക്കാര്‍ ബ്രാന്‍ഡിംഗിനെതിരെയും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

  • 19th August 2022
  • 0 Comments

രണ്ടാം പിണറായി സര്‍ക്കാരിനും ധനമന്ത്രി കെ എന്‍ ബാലഗോപാലിനുമെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇടത് മുന്നണിയെ പിണറായി വത്കരിക്കുന്നുവെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന പ്രധാന വിമര്‍ശനം. ജിഎസ്ടി കൗണ്‍സിലില്‍ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ച ശേഷം തിരികെ കേരളത്തില്‍ വന്ന് തീരുമാനങ്ങളെ എതിര്‍ത്തുവെന്ന് മാറ്റി പറഞ്ഞുവെന്നാണ് ധനമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. സിപിഐയ്ക്ക് രണ്ടുവര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍, മമത ബാനര്‍ജിയെയും കൂടെ കൂട്ടണമെന്നും സിപിഐ കൊല്ലം […]

Kerala News

‘അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകം’; ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി

  • 18th August 2022
  • 0 Comments

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവിധ അധര്‍മ്മങ്ങള്‍ക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ”അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവര്‍ക്കും ആശംസകള്‍.”

Kerala News

കേരളത്തിന് ഇനി സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സംവിധാനം; കേരള സവാരി ഫ്‌ലാഗ് ഓഫ് ചെയ്തു

  • 17th August 2022
  • 0 Comments

കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സംവിധാനമായ കേരള സവാരി നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നിലവില്‍ വരുന്നത്. സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ സവാരി, മോട്ടോര്‍ തൊഴിലാളികള്‍ക്ക് മികച്ച വരുമാനം. ഇവ രണ്ടും സംയോജിപ്പിക്കുകയാണ് ‘കേരള സവാരി’യിലൂടെ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് ഇതര ഓണ്‍ലൈന്‍ സര്‍വീസുകളെ അപേക്ഷിച്ച് മെച്ചങ്ങളേറെയാണ്. […]

Kerala News

രാജ്യത്ത് ഫെഡറല്‍ തത്വങ്ങള്‍ പുലരണം; തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി

  • 15th August 2022
  • 0 Comments

75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്ത് ഫെഡറല്‍ തത്വങ്ങള്‍ പുലരണമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്തിന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ കരുത്ത്. അടിസ്ഥാന യാഥാര്‍ത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ കെടുത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്ഭവനിലും […]

Kerala News

കെ. സുധാകരനെതിരായ പഴയ കേസ് പൊടി തട്ടിയെടുക്കുന്നത് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

  • 14th August 2022
  • 0 Comments

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരായ പഴയ കേസ് പൊടി തട്ടിയെടുക്കുന്നത് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ അസഹിഷ്ണത വാനോളമെത്തിയിരിക്കുന്നു. മാറി മാറി വന്ന ഇടത് സര്‍ക്കാര്‍ അന്വേഷിച്ചിട്ട് സുധാകരനെതിരെ ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താല്‍പര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ പേര്‍ക്കുമറിയാമെന്ന് ചെന്നിത്തല ചൂണ്ടികാട്ടി. ഇത് കൊണ്ടൊന്നും സുധാകരനേയോ കോണ്‍ഗ്രസിനേയോ തളര്‍ത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഏകാധിപതിയെന്ന ഹുങ്കിലാണു അദ്ദേഹം തന്റെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിര്‍ന്ന നേതാക്കളെ […]

Kerala News

ഇഡി നീക്കം കേരളത്തിന്റെ വികസനം തടയാന്‍; തുടര്‍ഭരണം വന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പകയെന്ന് മുഖ്യമന്ത്രി

  • 13th August 2022
  • 0 Comments

കേരളത്തില്‍ വികസനം തടയാനുള്ള ശ്രമങ്ങളാണ് ഇഡി നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നത്. അത് തടയണമെങ്കില്‍ കിഫ്ബിയെ തകര്‍ക്കണം. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പകയാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഏതെല്ലാം രീതിയില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫിനെ സ്വീകരിച്ചു. എല്‍ഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ […]

Kerala News

മുഖം മിനുക്കൽ;മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് യോഗം വിളിക്കാനൊരുങ്ങി സിപിഐഎം

  • 13th August 2022
  • 0 Comments

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് യോഗം വിളിക്കാനൊരുങ്ങി സിപിഐഎം.ഓഫിസ് പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.മന്ത്രിമാർക്കെതിരായ സിപിഐഎം സംസ്ഥാന സമിതി വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംസ്ഥാന സമിതിയിലെ വിമർശനങ്ങൾക്കു മറുപടി പറയവേ മന്ത്രിമാരുടെ ഓഫിസുകളിലെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നു മന്ത്രിമാരെ മുഖ്യമന്ത്രി ഓർമപ്പെടുത്തിയിരുന്നു. പെരുമാറ്റത്തിൽ ശ്രദ്ധിക്കണം. ഓഫിസിലെത്തുന്ന ജനങ്ങളെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുതെന്ന ഉപദേശവും നൽകി. ഓഫിസുകളിൽ സംഭവിച്ച വീഴ്ച തിരുത്തുന്നതിന്റെ ഭാഗമാണ് പഴ്സനൽ സ്റ്റാഫ് […]

Kerala News

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ തീരുമാനം; ഗവര്‍ണര്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി

  • 10th August 2022
  • 0 Comments

ഗവര്‍ണറുടെ നിസഹകരണത്തെ തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ശിപാര്‍ശ. നിയമനിര്‍മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചു ചേര്‍ക്കാനാണ് ശുപാര്‍ശ. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും. ഈ മാസം 22 മുതല്‍ സെപ്തംബര്‍ 2 വരെ സഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമാണെന്നും സഭ ചേരണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ […]

error: Protected Content !!