Kerala News

പേവിഷബാധയേറ്റുള്ള മരണം: മന്ത്രി വീണാ ജോര്‍ജിന് മുഖ്യമന്ത്രിയുടെ തിരുത്തും, അവ്യക്ത മറുപടിയില്‍ സ്പീക്കറുടെ താക്കീതും

  • 30th August 2022
  • 0 Comments

പേ വിഷ വാക്സിനില്‍ ആരോഗ്യമന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്‌സീനെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്. വാക്സിനില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വാക്സിന്റെ ഗുണമേന്മ പരിശോധിക്കണം. ആരോഗ്യ വകുപ്പ് ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ‘പേവിഷ ബാധയേറ്റ് കുറച്ച് മരണം സംഭവിച്ചപ്പോള്‍ സമൂഹത്തില്‍ ആശങ്കയുണ്ടായിട്ടുണ്ട്. […]

Kerala News

വിഴിഞ്ഞം തുറമുഖം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും, തീരശോഷണം പഠിക്കാന്‍ സമിതിയെന്നും മുഖ്യമന്ത്രി

  • 30th August 2022
  • 0 Comments

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ആണ് തുറമുഖ നിര്‍മ്മാണം തുടങ്ങിയതെന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി തുടങ്ങും മുന്‍പ് തന്നെ തീര ശോഷണം ഉണ്ട്. മത്സ്യ തൊഴിലാളികളുടെ ആവശ്യത്തില്‍ ചിലത് ന്യായമാണ്. ഒരു വിഭാഗം […]

Kerala News

പ്രകോപനങ്ങളിൽ വശംവദരാകരുത്;സിപിഎം ഓഫിസ് ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

  • 27th August 2022
  • 0 Comments

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം നടന്ന ജില്ലാ കമ്മിറ്റി ഓഫീസും പരിസരവും മുഖ്യമന്ത്രി സന്ദർശിച്ചു.കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രകോപനങ്ങളിൽ വശംവദരാകരുതെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി […]

Kerala News

നെഹ്റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

  • 27th August 2022
  • 0 Comments

നെഹ്റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സെപ്തംബര്‍ നാലിനു പുന്നമടക്കായലില്‍ നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം 30 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ കോവളത്ത് വെച്ച് നടക്കുന്നുണ്ട്. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനെത്തുമ്പോള്‍ നെഹ്റുട്രോഫി വള്ളംകളിയിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ […]

Local News

ഡെവലപ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നൊവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി ‘നമ്മുടെ കോഴിക്കോട്’ പദ്ധതി

  • 26th August 2022
  • 0 Comments

പൊതുനയത്തിലെ ആശയങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷന്‍ അവാര്‍ഡ്’ കരസ്ഥമാക്കി ‘നമ്മുടെ കോഴിക്കോട്’ പദ്ധതി. ജനകീയ മുന്നേറ്റം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട പദ്ധതി വികസന ഇടപെടലുകള്‍ (ഡെവലപ്പ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍) എന്ന വിഭാഗത്തിലാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. 2018, 2019, 2020 വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങളും പുതുമയാര്‍ന്ന പദ്ധതികളും പരിഗണിച്ചാണ് അവാര്‍ഡ്. 2018 ജനുവരിയില്‍ മാനാഞ്ചിറ മൈതാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ […]

Kerala News

കേരളം ഭരിക്കുന്നത് മുഹമ്മദ് റിയാസിന്റെ അമ്മാവനായ ഫാരിസ് അബൂബക്കര്‍; ടെക്‌നോ പാര്‍ക്ക് അഴിമതിയില്‍ വീണയ്ക്ക് പങ്കെന്നും പി.സി ജോര്‍ജ്

  • 26th August 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് മുന്‍ എംഎല്‍എ പിസി.ജോര്‍ജ്ജ്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടപ്പാക്കുന്ന ഡൗണ്‍ ടൗണ്‍ പ്രോജക്റ്റിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പി.സിജോര്‍ജ് പറഞ്ഞു. തണ്ണീര്‍തടങ്ങള്‍ ഉള്‍പ്പെടെ 19.73 ഏക്കര്‍ ഭൂമി തരം മാറ്റാന്‍ കമ്പനിക്ക് അനുമതി നല്‍കിയത് വെറും 35 ദിവസം കൊണ്ടാണെന്നും ജോര്‍ജ് ആരോപിച്ചു. പിണറായി മുഖ്യമന്ത്രിയായ ശേഷം ഐടി വകുപ്പില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ടെക്‌നോ പാര്‍ക്കിലെ ഡൗണ്‍ പ്രോജക്റ്റിലും മസാല ബോണ്ടിലും നടക്കുന്നത് വന്‍ അഴിമതിയാണെന്ന് പിസി.ജോര്‍ജ്ജ് ചൂണ്ടിക്കാണിച്ചു. ടെക്‌നോ പാര്‍ക്ക് അഴിമതിയില്‍ […]

Kerala News

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ല:മുഖ്യമന്ത്രി

  • 24th August 2022
  • 0 Comments

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ […]

Kerala News

നികൃഷ്‌ടജീവിയുടെ കീഴിലാണ് മന്ത്രിസഭ,കടക്കുപുറത്ത് പ്രയോഗം മല്‍സ്യത്തൊഴിലാളികളോട് വേണ്ട

  • 23rd August 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത.നികൃഷ്ടജീവികളുടെ തലവനാണ് മന്ത്രിസഭയെ നയിക്കുന്നതെന്നും കടക്കൂ പുറത്തെന്ന പ്രയോഗം മത്സ്യത്തൊഴിലാളികളോട് വേണ്ടെന്നും സമരസമിതി പ്രതികരിച്ചു.മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെയാണ് സംസാരിക്കുന്നത്.ഇവിടെ ആര്‍ക്കും തൊഴിലുകള്‍ ഉണ്ടാകാന്‍ പോകുന്നില്ല.500ല്‍ താഴെ ജോലിസാധ്യത മാത്രമാണുള്ളത്. അതും കണ്ടെയ്‌നര്‍ ഓപ്പറേറ്റേഴ്‌സിനുള്ള ജോലിയാണ്. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരെങ്കിലും കൈക്കൂലി പറ്റിയിട്ടുണ്ടെങ്കില്‍ അതു തിരിച്ചു കൊടുത്ത് മിണ്ടാതെ തിരിച്ചുപോകാന്‍ അദാനിയോട് പറയണം. അല്ലാതെ മത്സ്യത്തൊഴിലാളികളുടെ സ്വത്തിനും ജീവനോപാധിക്കും തൊഴിലിടങ്ങള്‍ക്കും ഗുരുതരമായ നാശം വരുത്തുന്ന പദ്ധതി നടപ്പാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ സമ്മതിക്കുന്ന പ്രശ്‌നമില്ല. […]

Kerala News

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ല, പദ്ധതിക്കെതിരായ നിലപാട് ജനവിരുദ്ധം, സമരം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി

  • 23rd August 2022
  • 0 Comments

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ മത്സ്യത്തൊഴിലാളി സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധവും ജനവിരുദ്ധവുമാണ്. സമരം നടത്തുന്ന എല്ലാവരും വിഴിഞ്ഞത്തുകാരല്ല. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് അദ്ദേഹം ആരോപിച്ചു.പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. തുറമുഖ പദ്ധതി മൂലം വിഴിഞ്ഞത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സമഗ്ര പഠനം നടത്തിയതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിര്‍മ്മിക്കും വരെ മത്സ്യത്തൊഴിലാളികളുടെ വീടിന് […]

Kerala News

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, സ്വാധീനങ്ങള്‍ക്ക് വഴങ്ങി അനുമതി വൈകിപ്പിക്കുന്നു, കേന്ദ്രം അനുമതി തന്നേ തീരൂവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

  • 23rd August 2022
  • 0 Comments

ഇടത് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവും ആവശ്യമുള്ള പദ്ധതിയാണിത്. ഇതിന് വേണ്ടി കേന്ദ്രത്തിന് അനുമതി നല്‍കേണ്ടി വരും. ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് പദ്ധതിക്കുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേതീരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘കേരളത്തിന് അര്‍ദ്ധ അതിവേഗ റെയില്‍ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സില്‍വര്‍ […]

error: Protected Content !!