രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം;തൃശൂർ ജില്ലാ തല ഉദ്ഘാടനം നാളെ
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ തൃശൂർ ജില്ലാ തല ഉദ്ഘാടനം നാളെ. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മെഗാ പ്രദർശന മേളക്ക് നാളെ തേക്കിൻകാട് മൈതാനിയിൽ തുടക്കമാകും. എന്റെ കേരളം എന്ന് പേരിട്ടിരിക്കുന്ന മേള വിദ്യാർത്ഥി കോർണറിൽ ഏപ്രിൽ 18 മുതൽ 24 വരെ രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കും.ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം റവന്യൂ ഭവന വകുപ്പ്മന്ത്രി അഡ്വ. കെ രാജനും മെഗാ വിപണന പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത […]

