Kerala News

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം;തൃശൂർ ജില്ലാ തല ഉദ്ഘാടനം നാളെ

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ തൃശൂർ ജില്ലാ തല ഉദ്ഘാടനം നാളെ. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മെഗാ പ്രദർശന മേളക്ക് നാളെ തേക്കിൻകാട് മൈതാനിയിൽ തുടക്കമാകും. എന്റെ കേരളം എന്ന് പേരിട്ടിരിക്കുന്ന മേള വിദ്യാർത്ഥി കോർണറിൽ ഏപ്രിൽ 18 മുതൽ 24 വരെ രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കും.
ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം റവന്യൂ ഭവന വകുപ്പ്മന്ത്രി അഡ്വ. കെ രാജനും മെഗാ വിപണന പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ. ആര്‍ ബിന്ദുവും നിര്‍വഹിക്കും.

ഏപ്രിൽ 18 തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ തേക്കിന്‍കാട് മൈതാന പരിസരത്ത് വച്ച് ഘോഷയാത്ര നടക്കും. എന്റെ കേരളം അരങ്ങില്‍ എല്ലാ ദിവസവും വൈകീട്ട് കലാ സാംസ്കാരിക പരിപാടികൾ നടക്കും. 18ന് പ്രസീത ചാലക്കുടി നയിക്കുന്ന നാടൻ പാട്ട് മേള, 19 ന് കഥാ പ്രസംഗം, വൈകീട്ട് ഏഴു മുതല്‍ ജോബ് കുര്യന്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ. 20 ന് വാദ്യകലാ ഫ്യൂഷൻ, മോഹിനിയാട്ടം എന്നിവ ഉണ്ടാകും.

ഏപ്രിൽ 21 ന് ചവിട്ടു നാടകം, അക്രൊബാറ്റിക് ഡാൻസ്. 22ന് ഏകപാത്ര നാടകം. ഗാനമേള. 23 ന് തുള്ളല്‍ ത്രയം, സമീര്‍ ബിന്‍സിയുടെ സൂഫി സംഗീതവും ഖവാലിയും എന്നിവ അരങ്ങേറും. സമാപന ദിവസമായ ഏപ്രിൽ 24 ന് നാടകവും ഉണ്ടായിരിക്കും.

രുചി വിഭവങ്ങളുമായി കുടുംബശ്രീ, മില്‍മ, കെടിഡിസി, ജയില്‍ വകുപ്പ് എന്നിവയുടെ ഫുഡ് കോര്‍ട്ട്, ‘കേരളത്തെ അറിയാന്‍’ ടൂറിസം പവലിയന്‍, ‘എന്റെ കേരളം’ പിആര്‍ഡി പവലിയന്‍, റോബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ടെക്‌നോളജി പവലിയന്‍, കൃഷി ഔട്ട്ഡോര്‍ ഡിസ്‌പ്ലേ, വളർച്ചയുടെ കാഴ്ചകളൊരുക്കി കിഫ്ബി പവലിയൻ എന്നിവയും മേളയുടെ ആഘര്‍ഷണമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!