Kerala kerala

വിഷ്ണുജിത്ത് ഊട്ടിയിലെ കുനൂരിലെന്ന് സൂചന; ഫോണ്‍ ഓണ്‍ ആയി;സഹോദരി വിളിച്ചപ്പോള്‍ എടുത്തു; പ്രതികരണം ഉണ്ടായില്ല

  • 10th September 2024
  • 0 Comments

മലപ്പുറം: വിവാഹത്തിന് ഏതാനും ദിവസം മുമ്പ് മലപ്പുറം പള്ളിപ്പുറത്തു നിന്ന് കാണാതായ വിഷ്ണുജിത്ത് ഊട്ടിയിലെ കുനൂരിലെന്ന് സൂചന. വിഷ്ണുജിത്തിന്റെ സഹോദരി തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഇന്നലെ വൈകീട്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. എന്നാല്‍ മറുതലയ്ക്കല്‍ നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഉടന്‍ തന്നെ ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കഞ്ചിക്കോട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇവിടെ […]

Kerala News

ഷാജഹാന്‍ വധം; അറസ്റ്റിലായ ആവാസ് ആര്‍എസ്എസ് മുഖ്യ ശിക്ഷക്; പ്രതികള്‍ ഉപയോഗിച്ച ഫോണുകള്‍ കാട്ടില്‍ കണ്ടെത്തി, നിര്‍ണായക തെളിവുകള്‍

  • 21st August 2022
  • 0 Comments

സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. പ്രതികള്‍ ഒളിച്ചിരുന്ന മലയുടെ അടിവാരത്തെ ഒരു പാറയുടെ അടിയിലായിരുന്നു ഫോണുകള്‍ ഒളിപ്പിച്ചിരുന്നത്. പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നാല് ഫോണുകള്‍ കണ്ടെത്തിയത്. ഷാജഹാന്‍ വധക്കേസിലെ നിര്‍ണായക തെളിവാണിതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം അറസ്റ്റിലായ ബിജെപിയുടെ പ്രാദേശിക ഭാരവാഹിയായ ജിനേഷാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് ഭക്ഷണം വാങ്ങിനല്‍കിയതും പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ തന്റെ […]

Kerala News

ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറാന്‍ ഉത്തരവ്;മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

  • 1st February 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. ഫോണുകള്‍ ലഭിക്കാന്‍ അന്വേഷണ സംഘത്തിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം.ഫോണുകള്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതിനെ ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് എതിര്‍ത്തു. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഫോണുകള്‍ മജിസ്‌ട്രേറ്റ് […]

Kerala News

ഗൂഢാലോചന കേസ്; പ്രതികളുടെ മൊബൈൽ ഫോണുകൾ രജിസ്ട്രാർ ജനറലിന്റെ ഓഫീസില്‍ ഹാജരാക്കി

  • 31st January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവുകളായ പ്രതികളുടെ ആറ് മൊബൈൽ ഫോണുകൾ രജിസ്ട്രാർ ജനറലിന്‍റെ ഓഫീസില്‍ ഹാജരാക്കി. ദിലീപിന്റെ മൂന്ന് ഫോണുകൾ മാത്രമാണ് കൈമാറിയത്. നാലാമത്തെ ഫോണിനെ കുറിച്ച് പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ അറിയില്ലെന്നാണ് ദിലീപിന്‍റെ നിലപാട്. സഹോദരൻ അനൂപിന്റെ രണ്ട് ഫോണും ബന്ധു അപ്പുവിന്റെ ഫോൺ ഉൾപ്പടെ ആറ് ഫോണുകൾ കൈമാറും. രാവിലെ പത്തേകാലിന് മുമ്പായി ആറ് മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാൻ കഴിഞ്ഞ […]

Kerala News

ഗൂഢാലോചന കേസ്; പരിശോധനക്കയച്ച രണ്ട് ഫോണുകൾ ഇന്നെത്തും; ആറ് ഫോണുകൾ നാളെ കോടതിക്ക് കൈമാറും

  • 30th January 2022
  • 0 Comments

ഹൈക്കോടതി ഉത്തരവ് പ്രകാരം നടന്‍ ദിലീപിന്റെ ഫോണുകള്‍ കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചതെന്നും ഇവ വൈകിട്ടോടെ തിരിച്ചെത്തുമെന്നും ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതുപോലെ തിങ്കളാഴ്ച മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണും തിങ്കളാഴ്ച […]

Kerala News

ഗൂഢാലോചന കേസ്; ദിലീപിനോട് ഫോണുകൾ തിങ്കളാഴ്ച ഹാജരാക്കാൻ കോടതി

  • 29th January 2022
  • 0 Comments

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപും മറ്റ് പ്രതികളും ഫോണ്‍ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. എല്ലാ ഫോണുകളും ദിലീപ് തിങ്കളാഴ്ച രാവിലെ 10.15ന് മുന്‍പ് ഹാജരാക്കണമെന്ന് ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം തള്ളി കൊണ്ട് കോടതി പറഞ്ഞു. ഫോണ്‍ നല്‍കില്ലെന്ന് പ്രതിക്ക് പറയാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫോണ്‍ ആരു പരിശോധിക്കുമെന്നത് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണെന്ന് കോടതി വ്യക്തമാക്കി. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണുകള്‍ […]

National

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടാനൊരുങ്ങുന്നു

മുംബൈ: ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടച്ചു പൂട്ടാനൊരുങ്ങുന്നതായി വാര്‍ത്ത. അടച്ചുപൂട്ടാനൊരുങ്ങുന്ന കമ്പനികളില്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ബി.എസ്.എന്‍.എല്ലിലും എം.ടി എന്‍.എല്ലിലുമായി 74000 കോടി നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ധനമന്ത്രാലയം ഇത് നിരസിക്കുകയും കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. ബിഎസ്എന്‍എല്ലില്‍ മൊത്തം 1.65 ലക്ഷം ജീവനക്കാരാണുള്ളത്. കമ്പനി പൂട്ടുകയാണെങ്കില്‍ തൊളിലാളികളുടെ കാര്യം അനിശ്ചിതത്തിലാവും.

error: Protected Content !!