Local News

വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

  • 14th November 2021
  • 0 Comments

വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ലീഡേഴ്‌സ് മീറ്റ് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. പെരുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് സമദ് നെല്ലിക്കോട് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ട്രഷറർ ടി.പി. ഷാഹുൽ ഹമീദ് ആശംസകളർപ്പിച്ചു. പരിപാടിയിൽ, കോട്ടയം മുണ്ടക്കയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ച ടീം വെൽഫെയർ വോളണ്ടിയർമാരായ അയ്മൻ പെരിങ്ങൊളം, യാസീൻ അഷ്റഫ് എന്നിവർക്ക് ഉപഹാരം നൽകി. പ്രൊ. ഇമ്പിച്ചിക്കോയ, ടി […]

Local News

പെരുവയൽ പഞ്ചായത്ത് സെക്രട്ടറിയായി കെ പി എം നവാസ് ചുമതലയേൽക്കും

  • 27th June 2021
  • 0 Comments

പെരുവയൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി കെ പി എം നവാസ് അടുത്ത ദിവസം ചുമതലയേൽക്കും.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആയിരുന്നു.. പെരുവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന പി. എസ് സിന്ധു കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി ചുമതല യേൽക്കും.

പെരുവയൽ പഞ്ചായത്തിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു

പെരുവയൽ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ ശാന്തിച്ചിറ മുണ്ടോട്ടുവൽ കുരിക്കത്തൂർ റോഡ്, പള്ളിത്താഴം ചാലിയാർ റോഡ്, കല്ലടമീത്തൽ പുതുക്കണ്ടിപ്പോയിൽ റോഡ് എന്നിവയുടെ പ്രവൃത്തികൾക്കാണ് തുടക്കം കുറിക്കുന്നത്. മൂന്ന് റോഡുകൾക്കുമായി 34 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുവയൽ ഗ്രാമപഞ്ചായത്തിൽ 13 റോഡുകൾക്കായി 1.43 കോടി രൂപയുടെ അനുമതിയാണ് ലഭ്യമാക്കിയതെന്ന് എം.എൽ.എ പറഞ്ഞു. പെരുവയൽ […]

Local

ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും – മന്ത്രി ടി.പി രാമകൃഷ്ണന്‍

  • 18th February 2020
  • 0 Comments

സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ‘മിഷന്‍ തെളിനീര്‍’ ജില്ലാതല ഉദ്ഘാടനം പെരുവയലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ഗ്രാമപഞ്ചായത്തിലെ കറുത്തേടത്ത് പറമ്പുകുളമാണ്  ശുചീകരിച്ചത്. ഓരോ പഞ്ചായത്തിലും വൃക്ഷത്തൈകള്‍ നടുന്ന കാര്യം ആസൂത്രണം ചെയ്യണം.  മുഖ്യപരിഗണന ഫലവൃക്ഷങ്ങള്‍ക്കാണ് നല്‍കുക.  ഓരോ വീടുകളിലും എന്തു മരം വച്ചു പിടിപ്പിക്കണമെന്നത് പഞ്ചായത്ത്, വാര്‍ഡ്,  അയല്‍ക്കൂട്ട തലത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ നിരവധി കുളങ്ങള്‍  ശുചീകരിച്ച് ശുദ്ധജലം […]

News

പെരുവയലിനെ കാന്‍സര്‍ മുക്തമാക്കാന്‍ മെഗാ കാമ്പയിന്‍

  • 25th November 2019
  • 0 Comments

പെരുവയല്‍ ഗ്രാമ പഞ്ചായത്തിനെ കാന്‍സര്‍ രോഗത്തില്‍ നിന്നും രക്ഷിക്കുന്നതിന് മെഗാ കാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതി പുവ്വാട്ടുപറമ്പ് യൂണിറ്റും മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് കാമ്പയിന്‍ നടത്തുന്നത്. പഞ്ചായത്തില്‍ കാന്‍സര്‍ രോഗം മൂലമുള്ള മരണം വ്യപകമായ സാഹചര്യത്തിലാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളില്‍ നിന്നും ആരോഗ്യപരമായ വിവരം ശേഖരിക്കുകയാണ് ഒന്നാം ഘട്ടം. ഇതിനായി 400 വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ വീടുകള്‍ കയറി പ്രത്യേക ഫോറത്തില്‍ വിവരം ശേഖരിക്കും. […]

News

പ്രവര്‍ത്തന മികവില്‍ പെരുവയലിന് വീണ്ടും ഐ.എസ്.ഒ

  • 11th November 2019
  • 0 Comments

പെരുവയല്‍; പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് വീണ്ടും പ്രവര്‍ത്തന മികവിനുള്ള ഐ.എസ്.ഒ അംഗീകാരം. 2015ല്‍ ഐ.എസ്.ഒ അംഗീകാരം നേടിയ ഗ്രാമപഞ്ചായത്ത്, ആയതിന്റെ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീണ്ടും ഐ.എസ്.ഒ 9001 : 2015 അംഗീകാരം ലഭിച്ചത്. ഓഫീസില്‍ നിന്നും നല്‍കുന്ന സേവനത്തിലെ കൃത്യത, സൗകര്യങ്ങള്‍ ,സേവനങ്ങളുടെ ഗുണനിലവാരം എന്നിവ പരിഗണിച്ചാണ് അംഗീകാരം. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ സജ്ജീകരിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച റെക്കോര്‍ഡ് റൂമുകളിലൊന്നാണ് പെരുവയലിലേത്. മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനവും ഫയല്‍ സംവിധാനവും ബാക്ക് ഓഫീസും പെരുവയലിന്റെ […]

News

പെരുവയലിനെ ക്ലീനാക്കി ഏകദിന യജ്ഞം; നീക്കം ചെയ്തത് നാല്‍പ്പത് ടണ്‍ മാലിന്യം

പെരുവയല്‍: മഹാപ്രളയത്തെതുടര്‍ന്ന് കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ഏകദിനയജ്ഞത്തില്‍ നാല്‍പ്പത് ടൺ മാലിന്യങ്ങൾ ശേഖരിച്ചു. ജൈവ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇവ പിന്നീട് റീ സൈക്ലിംഗ് യൂണിറ്റിലേക്ക് നീക്കും. ജനപ്രതിനിധികള്‍,ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവർത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടന്നത്. വാര്‍ഡ് തലങ്ങളില്‍ ഇന്നലെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനം വൈകുവോളം നീണ്ടു. വളരെ കുറച്ച് മാലിന്യങ്ങള്‍ […]

Local

ലൈഫ് വേണ്ട; സ്വന്തം ഭവന പദ്ധതിക്ക് അനുമതി തേടി പെരുവയൽ പഞ്ചായത്ത്

പെരുവയൽ : ലൈഫ് ഭവന പദ്ധതിയിൽ അർഹരായവർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ സ്വന്തമായി ഭവനപദ്ധതി തയ്യാറാക്കാൻ ഗ്രാമ പഞ്ചായത്തിനെ അനുവദിക്കണമെന്ന് പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഡമായി സർക്കാറിനോട് ആവശ്യപ്പെട്ടു. പി.കെ. ഷറഫുദ്ദീൻ അവതരിപ്പിച്ച പ്രമേയത്തെ പ്രസീത് കുമാർ പിന്താങ്ങി. അഞ്ഞൂറിലേറെ ഭവനരഹിതരുള്ള ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടത് 47 പേർ മാത്രമാണ്. പദ്ധതിയുടെ വിചിത്രമായ മാനദണ്ഡങ്ങൾ മൂലമാണ് മറ്റുള്ളവർ പുറത്തായത്. ലൈഫ് പദ്ധതിക്ക് മുമ്പ് ഇതേ കാലയളിൽ ഇതിന്റെ നാലിരട്ടിയിലേറെ പേർക്ക് ഭവന നിർമ്മാണത്തിന് […]

error: Protected Content !!