Kerala

നാമനിര്‍ദേശപത്രികാ സൂക്ഷ്മപരിശോധന നാളെ

  • 19th March 2021
  • 0 Comments

നാമനിര്‍ദേശപത്രികാ സൂക്ഷ്മപരിശോധന നാളെ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും. വൈകീട്ടോടെ യോഗ്യരായ സ്ഥാനാര്‍ഥികളുടെ പട്ടികയാവും. സ്ഥാനാര്‍ഥിക്ക് 25 വയസ് പൂര്‍ത്തിയായില്ലെങ്കിലോ സംസ്ഥാനത്തെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടറല്ലെങ്കിലോ പത്രിക തള്ളും. എസ്.സി, എസ്.ടി സംവരണം മണ്ഡലങ്ങളില്‍ മത്സരിക്കുന്നവര്‍ അതേസംവരണവിഭാഗത്തില്‍ അംഗമായിരിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനാര്‍ഥിയാവാന്‍ കഴിയില്ല. സ്ഥിരബുദ്ധി ഇല്ലാത്തവര്‍, പാപ്പരാണെന്ന് കോടതി വിധിച്ചവര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചവര്‍, പാര്‍ലമെന്റ് തയ്യാറാക്കിയ ഏതെങ്കിലും നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് മത്സരിക്കാനാവില്ല. പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ […]

error: Protected Content !!