വികസിത ഇന്ത്യയെന്ന ലക്ഷ്യം നിറവേറ്റാനുള്ള ദൃഢനിശ്ചയത്തോടെ പുതിയ മന്ദിരത്തിൽ; ആദ്യ ലോക്‌സഭാ സമ്മേളനത്തിന് തുടക്കമായി
പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ലോക് സഭാ സമ്മേളനത്തിന് തുടക്കമായി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗിരിക്കും ഒപ്പം ട്രഷറി ബെഞ്ചിലാണ് പ്രധാന മന്ത്രിയുടെ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ദേശീയ ഗാനത്തോടെ തുടക്കമായ സമ്മേളനത്തെ സ്പീക്കര്‍ ഓം ബിര്‍ള അഭിസംബോധന ചെയ്തു. പുതിയ മന്ദിരത്തില്‍ എല്ലാ എംപിമാരും അച്ചടക്കത്തോടെ പെരുമാറുന്നുവെന്ന് ഉറപ്പാക്കണമെന്ന് പുതിയ പാർലമെൻ്റിലെ ആദ്യ പ്രസംഗത്തിൽ നരേന്ദ്ര മോദി സൂചിപ്പിച്ചു. ‘പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നമ്മള്‍ […]