സീമ ഹൈദർ അറസ്റ്റ് ഭയന്നിരുന്നു, പോലീസിനെ പേടിച്ച് ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമം നടത്തി
ന്യൂഡൽഹി: കാമുകനെത്തേടി നാലു കുട്ടികളുമായി ഇന്ത്യയിലെത്തിയ പാക്ക് വനിത സീമ ഹൈദർ അറസ്റ്റ് ഭയന്നിരുന്നുവെന്ന് നോയിഡ പൊലീസ്. തിങ്കളാഴ്ച അറസ്റ്റ് ചെയ്യാനെത്തുമ്പോൾ ഇവർ ഡൽഹിയിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിനു ഭീകരവിരുദ്ധ സ്ക്വാഡ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. 2019ൽ ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെയാണ് നോയിഡ സ്വദേശിയായ സച്ചിൻ മീണയെ സീമ പരിചയപ്പെടുന്നത്. പിന്നീട് സച്ചിനുമായി പ്രണയത്തിലായ ഇവർ മേയിൽ നേപ്പാൾ വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. ഡൽഹിയിലേക്ക് ബസ് മാർഗം എത്തിയ ഇവരെ പിന്നീട് […]
