ഗുരുതരാവസ്ഥയിലായ യുവാവിന് വേണ്ടി ഓക്സിജന്‍ സിലിണ്ടറുമായി സുഹൃത്ത് പിന്നിട്ടത് 1400 കിലോമീറ്റര്‍
കൊവിഡ് ബാധിച്ച സുഹൃത്തിന് ഓക്സിജന്‍ സിലിണ്ടര്‍ എത്തിക്കാനായി സുഹൃത്ത് സഞ്ചരിച്ച് 1400 കിലോമീറ്റര്‍. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങള്‍ പിന്നിട്ട് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് നോയിഡയിലുള്ള സുഹൃത്തിന് ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ 38കാരനായ അധ്യാപകനായ ദേവേന്ദ്രയാണ് സൗഹൃദത്തിന് വേണ്ടി മഹാമാരിക്കാലത്ത് സാഹസിക സഹായം ചെയ്തത്. ദില്ലിയില്‍ ഐടി പ്രൊഫഷണലായ സുഹൃത്ത് രഞ്ജന്‍ അഗര്‍വാളിന്‍റെ രക്ഷിതാക്കളാണ് മകന് ഓക്സിജന്‍ ലഭ്യമാകുന്നില്ലെന്ന് ദേവേന്ദ്രയോട് പറഞ്ഞത്. ദില്ലിയില്‍ കൊവിഡ് രൂക്ഷമായതോടെയാണ് രഞ്ജന്‍ അഗര്‍വാളിന്‍റെ രക്ഷിതാക്കള്‍ ഈ ആശങ്ക പ്രകടിപ്പിച്ചത്. […]
