നവമാധ്യമങ്ങള്‍ വഴി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവെക്കുന്നു;ഓപ്പറേഷൻ പി.ഹണ്ടിൽ 14 പേർ അറസ്റ്റിൽ
സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ പി.ഹണ്ടിൽ 14 പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണും ലാപ് ടോപ്പും ഉള്‍പ്പെടെ 279 തൊണ്ടി മുതലുകളും പൊലീസ് കണ്ടെത്തി. ഇൻെറർപോളിൻെറ സഹകരണത്തോടെയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പൊലീസ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്. നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നവരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും […]


