തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് തുടക്കം; അത്തപതാക ഉയര്‍ത്തി
ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിലെ അത്തംനഗറില്‍ മന്ത്രി പി രാജീവ് അത്തപതാക ഉയര്‍ത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. നടന്‍ ജയറാം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വാദ്യഘോഷങ്ങളും നാടന്‍ കലാരൂപങ്ങളുമായി ഘോഷയാത്രയില്‍ അണിനിരക്കുന്നത് നിരവധി കലാകാരന്മാരാണ്. അത്തചമയത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഓണം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉയര്‍ത്തെഴുന്നേല്പിന്റെയും ആഘോഷമാണ് ചവിട്ടി താഴ്ത്തിയതിന്റെ ആഘോഷമല്ലെന്നും മന്ത്രി എം ബി രാജേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നടന്‍ […]









