Kerala News

ഒമിക്രോൺ; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം; എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടിക വിപുലമെന്ന് വീണ ജോർജ്’

  • 16th December 2021
  • 0 Comments

ഹൈ റിസ്‌ക് രാജ്യമല്ലയിരുന്ന കോങ്കോയിൽ നിന്ന് എറണാകുളത്ത് എത്തി ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടി വിപുലമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അയാൾ മാളുകളിലും ഹോട്ടലുകളിലും പോയിരുന്നെന്നും ആയതിനാൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച ആളുകളെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ജില്ലകൾ […]

Kerala News

കൊച്ചി വിമാനത്താവളത്തില്‍ എത്തിയ 4 പേര്‍ക്ക് കോവിഡ്;സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു

  • 13th December 2021
  • 0 Comments

ഇന്ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നെതര്‍ലാന്‍ഡില്‍ നിന്ന് എത്തിയ ഒരു പുരുഷനും രണ്ട് സ്ത്രീകള്‍ക്കും, ദുബായിയില്‍ നിന്ന് വന്ന വേറെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോൺ കേസ് റിപ്പോ‍ർട്ട് ചെയ്തത്. യുകെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി അറിയിച്ചത്.

Kerala News

ഒമൈക്രോൺ; ഹൈ റിസ്‌ക് പട്ടികയിൽ ഉള്ളവർക്ക് ഇന്ന് പരിശോധന ജാഗ്രതയിൽ കേരളം

  • 13th December 2021
  • 0 Comments

കേരളത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. യുകെയിൽ നിന്നും കൊച്ചിയിൽ എത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.ഈ മാസം ആറാം തീയതിയാണ് യുകെയിൽ നിന്നും അബുദാബി വഴി ഇദ്ദേഹം കൊച്ചിയിൽ എത്തിയത്.എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തിലാണ് […]

National News

രാജ്യത്ത് 3 ഒമൈക്രോൺ കേസുകൾ കൂടി;ആകെ രോഗ ബാധിതർ 36 ആയി

  • 12th December 2021
  • 0 Comments

രാജ്യത്ത് മൂന്ന് ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. ആന്ധ്രാ പ്രദേശ്, കര്‍ണാടക, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 36 ആയി ആന്ധ്രാ പ്രദേശില്‍ അയര്‍ലന്‍ഡില്‍ നിന്ന് എത്തിയ 34 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം മുംബൈയിലെത്തിയ ഇയാൾ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതോടെ വിശാഖപട്ടണത്തിലേക്ക് തിരിക്കുകയും പിന്നീട് നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ കോവിഡ് ബാധിതനാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ച് […]

National News

കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം;രാജ്യത്ത് ഇതുവരെ 33 പേര്‍ക്ക് ഒമിക്രോണ്‍

  • 11th December 2021
  • 0 Comments

കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളില്‍ ജാഗ്രത കടുപ്പിക്കണം എന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.ടിപിആർ ഉയർന്ന 27 ജില്ലകളിൽ കേരളത്തിലെ ഒമ്പത് ജില്ലകളുമുണ്ട്. ഉയര്‍ന്ന ടിപിആര്‍ ഉള്ള ജില്ലകളുടെ പട്ടികയില്‍ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളും ഉള്‍പ്പെടുന്നു. അതേസമയം, ദില്ലിയില്‍ ഇന്ന് സ്ഥിരീകരിച്ച പുതിയ കേസടക്കം രാജ്യത്ത് ഇതുവരെ 33 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം […]

National News

സിങ്കപ്പുരില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും ഒമിക്രോണ്‍ വകഭേദം;രണ്ട് പേര്‍ക്ക് രോഗം

  • 10th December 2021
  • 0 Comments

സിങ്കപ്പുരിൽ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും ഒമിക്രോണ്‍ വകഭേദം.ബൂസ്റ്റർ ഡോസ് എടുത്ത രണ്ട് പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്. വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിക്കും ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയ ആൾക്കും ആണ് വൈറസ് ബാധിച്ചത് വാക്‌സിനെടുത്തവര്‍ മാത്രം യാത്ര ചെയ്ത വിമാനത്തിലാണ് ഇയാള്‍ നാട്ടിലെത്തിയത്. രണ്ട് പേരും കോവിഡ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ആഫ്രിക്കന്‍ വകഭേദമായ ഒമിക്രോണ്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ […]

National News

മഹാരാഷ്ട്രയിൽ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു

  • 9th December 2021
  • 0 Comments

മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചിരുന്ന 33-കാരനായ മറൈന്‍ എഞ്ചിനീയറാണ് ആശുപത്രി വിട്ടത്. ബുധനാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളോട് ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കല്യാണ്‍-ഡോംബിവ്ലി പ്രദേശത്തെ താമസക്കാരനായ ഇയാള്‍ നവംബര്‍ 23-നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്നത്. അവിടെ സാംപിള്‍ നല്‍കിയശേഷം വിമാനമാര്‍ഗം തന്നെയാണ് മുംബൈയിലെത്തിയത്. കോവിഡ് പരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് കല്യാണ്‍-ഡോംബിവിലിയില്‍ […]

National News

കോവിഡ് ഒരു തവണ വന്നു പോയവരിൽ ഒമിക്രോൺ നേരിയ ലക്ഷണങ്ങളോട് കൂടി പ്രകടമാകുമെന്ന് ലോകാരോഗ്യ സംഘടന

  • 9th December 2021
  • 0 Comments

ഒരിക്കൽ കോവിഡ് വന്നു പോയവരിൽ ഒമിക്രോൺ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു എന്നാൽ ഇത് നേരിയ ലക്ഷണങ്ങളോട് കൂടി വന്ന് പോകുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് കൊവിഡ് വന്ന് പോയവരിൽ ഒമിക്രോൺ വകഭേദം പിടിപെടാനുള്ള സാ​ധ്യത കൂടുതലാണെന്നാണ് അദ്ദേഹം പറഞ്ഞു. ഡെൽറ്റയേക്കാൾ നേരിയ രോഗത്തിന് ഒമിക്രോൺ കാരണമാകുന്നു എന്നതിന് തെളിവുകളുണ്ടെന്നും ടെഡ്രോസ് അദാനോം പറ‍ഞ്ഞു.തലവേദന, ശരീരവേദന, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങൾ മാത്രമാണ് മിക്ക […]

Kerala News

കേരളത്തിന് ആശ്വാസം;എട്ട് സാംപിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവ്,

  • 7th December 2021
  • 0 Comments

കേരളത്തില്‍ നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനക്കായി അയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവ് കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബില്‍ നിന്നും പരിശോധിച്ച ഒമിക്രോണ്‍ ജനിതക പരിശോധന ഫലങ്ങളാണ് പുറത്ത് വന്നത്.ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ […]

National News

വിദേശത്തുനിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല;മൊബൈല്‍ സ്വിച്ച് ഓഫ്;നല്‍കിയ വിലാസം തെറ്റ്

  • 7th December 2021
  • 0 Comments

വിദേശരാജ്യങ്ങളില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ എത്തിയ 109 പേരെ കണ്ടെത്താനായില്ല. താണെ ജില്ലയിലേക്കെത്തിയ 295 യാത്രക്കാരിൽ 109 പേരെയാണ് കണ്ടെത്താനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരുടെ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്ന പ്രതികരണമാണ് ലഭിക്കുന്നത്.കൂടാതെ മറ്റുചിലര്‍ നല്‍കിയ വിലാസം തെറ്റാണെന്നും കണ്ടെത്തിയെന്ന് കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേധാവി വിജയ് സൂര്യവാന്‍ഷി പ്രതികരിച്ചു. ‘At Risk’ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും എട്ടാം ദിവസം കോവിഡ് […]

error: Protected Content !!