National News

മഹാരാഷ്ട്രയിൽ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു

മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചിരുന്ന 33-കാരനായ മറൈന്‍ എഞ്ചിനീയറാണ് ആശുപത്രി വിട്ടത്. ബുധനാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളോട് ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കല്യാണ്‍-ഡോംബിവ്ലി പ്രദേശത്തെ താമസക്കാരനായ ഇയാള്‍ നവംബര്‍ 23-നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്നത്. അവിടെ സാംപിള്‍ നല്‍കിയശേഷം വിമാനമാര്‍ഗം തന്നെയാണ് മുംബൈയിലെത്തിയത്. കോവിഡ് പരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് കല്യാണ്‍-ഡോംബിവിലിയില്‍ ആശുപത്രിയിലായിരുന്നു. അണുബാധ നെഗറ്റീവ് ആയതിനാൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച്, അദ്ദേഹത്തിന്റെ രണ്ട് ആർടി-പിസിആർ ടെസ്റ്റുകൾ നടത്തി, രണ്ടും നെഗറ്റീവ് ആയി. അദ്ദേഹത്തിന് ഇപ്പോൾ സുഖമായിരിക്കുന്നു, രോഗലക്ഷണങ്ങളൊന്നുമില്ല,കല്യാണ്‍-ഡോംബിവ്ലി മുന്‍സിപ്പല്‍ കമ്മീഷണര്‍ ” വിജയ് സൂര്യവൻഷി പറഞ്ഞു

ഇയാള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. വാക്‌സിന്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു സ്വകാര്യ കപ്പലില്‍ ജോലിക്കാരനായ ഇയാള്‍ ഈ വര്‍ഷം ഏപ്രിലില്‍ കോവിഡിന്റെ വ്യാപനഘട്ടത്തില്‍ രാജ്യം വിട്ടതിനാല്‍ ഇതിന് സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കല്യാണ്‍ നഗരത്തിലെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാള്‍ക്ക് ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!