രാത്രികാല നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; പുറത്തിറങ്ങാൻ സാക്ഷ്യ പത്രം നിർബന്ധം
ഒമിക്രോൺവ്യാപന സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ലെന്നും അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നുമാണ് നിര്‍ദ്ദേശം. ഡിസംബർ 30 മുതൽ നിയന്ത്രണം നിലവിൽ വരുന്നത്. ജനുവരി രണ്ട് വരെ തുടരും. ഈ സമയത്ത് ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് വരെ […]









