എസ്‌വൈഎസ് ഒലീവ് കുന്ദമംഗലം സര്‍ക്കിള്‍ സംഗമവും,ഡിവിഷന്‍ തല ഉദ്ഘാടനവും നടന്നു
കുന്ദമംഗലം.: എസ് വൈ എസ് ഒലീവ് കുന്ദമംഗലം സര്‍ക്കിള്‍ സംഗമവും,ഡിവിഷന്‍ തല ഉദ്ഘാടനവും മര്‍ക്കസ് നഗര്‍സഖാഫത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്നു. എസ് വൈ എസ് ജില്ലാ സിക്രട്ടറി കലാം മാവൂര്‍ ഉദ്ഘാടനം ചെയ്തു.അക്ബര്‍ ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. സോണ്‍ ജനറല്‍ സിക്രട്ടറി സയ്യിദ് ഫള്ല്‍ ഹാഷിം തങ്ങള്‍, ഫിനാന്‍സ് സി ക്രട്ടറി. ഷംസുദ്ധീന്‍ പെരുവയല്‍ ബഷീര്‍ വെള്ളായിക്കോട്, ഇസ്മായില്‍ സഖാഫി ശരീഫ് കാരന്തൂര്‍ കഹാര്‍ ആനപ്പാറ പ്രസംഗിച്ചു.