സമാധാന നൊബേൽ പുരസ്‌കാരം അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് മനുഷ്യാവകാശ സംഘടനകൾക്കും
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസ് മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് സംഘടനകൾക്കുമാണ് പുരസ്‌കാരം. റഷ്യയിലെയും യുക്രൈനിലേയും മനുഷ്യാവകാശ സംഘടനകൾക്കുമാണ് പുരസ്‌കാരം ലഭിച്ചത്. റഷ്യൻ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടിയും ബിയാലിയറ്റ്‌സ്‌കിക്കൊപ്പം പുരസ്‌കാരം പങ്കിട്ടു. ഭരണകൂട വിമർശകനായ അലെസ് ബിയാലിയറ്റ്‌സ്‌കി രണ്ട് വർഷമായി തടവിലാണ്. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആളാണ് അലിസ്. 1987ലാണ് റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ […]
