ലുലു ഗ്രൂപ്പ്: ഓഹരി വിറ്റെന്നും ഇല്ലെന്നും റിപ്പോർട്ട് : മാധ്യമ പ്രവർത്തകൻ നിസാർ ഒളവണ്ണ എഴുതുന്നു
പ്രമുഖ മലയാളി പ്രവാസി വ്യവസായി പത്മശ്രീ എം എ യൂസുഫലിയുടെ ലുലു ഇന്റർനാഷണലിന്റെ ഇരുപത് ശതമാനം ആസ്തി വിറ്റുവെന്ന റിപ്പോട്ട് വ്യവസായ ലോകത്ത് ഏറെ ചർച്ചയായിരിക്കുന്നു. എന്നാൽ ഓഹരി വിറ്റതായ വാർത്ത ലുലു ഗ്രൂപ്പ് നിഷേധിച്ചിട്ടുമുണ്ട്. ന്യൂയോർക് കേന്ദ്രമായുള്ള ലോകപ്രശസ്ത മാർകറ്റിങ് വാർത്ത വിഭാഗമായ ബ്ലൂംബെർഗ് ആണ് അതിശയോക്തി നിറഞ്ഞ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അബുദാബി രാജകുടുംബാംഗവും റോയൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ശൈഖ് തഹ്‌നൂൻ ബിൻ സയിദ് അൽനിഹയാനാണ് നിക്ഷേപം നടത്തിയത്. ഒരു ബില്യൺ ഡോളർ, […]
