Sports

ബാഴ്‌സയ്ക്കായി സാവി പരിശീലകനായേക്കും

ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് സെറ്റിയൻ മാറിയേക്കും അടുത്ത സീസൺ മുതൽ സാവി ടീമിന്റെ പരിശീലകൻ ആവുമെന്നാണ് ലഭ്യമാകുന്ന സൂചന. സെറ്റിയൻ ചുമതലയെടുത്ത ശേഷം ബാഴ്‌സയിൽ മാറ്റങ്ങൾ വലിയ രീതിയിൽ മാറ്റം ഒന്നും തന്നെയില്ലാത്തതിൽ നിരാശ നില നിൽക്കുന്നുണ്ട്. കരാറു പ്രകാരം നിലവിലെ പരിശീലകനെ മാറ്റാവുന്നതാണ്. ലയണൽ മെസ്സിയുൾപ്പെടുന്ന താരങ്ങൾ കോച്ചിനെതിരെ അതൃപ്തി രേഖപ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ വാർത്തകളിൽ പറയുന്നു. സാവിയെ നേരത്തെ പരിശീലക സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നെങ്കിലും താരം തന്നെ അത് നിഷേധിച്ചു. എന്നാൽ പിന്നീട് ബാഴ്‌സലോണയെ […]

Kerala

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ആറ് ലക്ഷം കടന്നു 24 മണിക്കൂറിനിടെ 434 മരണം 19,148 പേർക്ക് രോഗം

ആറ് ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകൾ. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം ദിനംപ്രതി കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസം 19,148 പേർക്ക് രോഗം സ്ഥിരീകരിച്ചു. 434 പേർ കോവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 59.43 ശതമാനമായി. മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 5537 രോഗികളും 61 മരണവും. ഡൽഹിയിൽ 2442 പുതിയ രോഗികൾ. മരണം 61. കർണാടകയിൽ 1272 രോഗവും ഏഴു മരണവും.

Kerala News

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

  • 30th June 2020
  • 0 Comments

തിരുവനന്തപുരം: കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പൻ (76) ഇന്ന് മരണപ്പെട്ടത്. ശ്വാസതടസവും പ്രമേഹവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 24 ആയി ജൂൺ 27 ന് മുംബൈയില്‍ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം. 28 നു മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവ പരിശോധന ഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം.

National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 19459 പേർക്ക് കോവിഡ് 380 മരണം

  • 29th June 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം പത്തൊൻപതിനായിരം കടന്നു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി വർധിച്ചു. ഇന്നലെ മാത്രം 380 പേർ മരിച്ചു ഇതോടെ ആകെ മരണ സംഖ്യ 16,475 ആയി. തമിഴ്‌നാട്‌, മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്‌. മഹാരാഷ്ട്രയിൽ മൂന്നാം ദിവസവും രോ​ഗികള്‍ അയ്യായിരത്തിലേറെ. ആകെരോ​ഗികള്‍ 1.64 ലക്ഷം. തമിഴ്‌നാട്ടിൽ ഒറ്റദിവസം രോ​ഗികള്‍ നാലായിരത്തോളമായി വർധിച്ചു.

Trending

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂനിടെ മരണം 418 16922 പുതിയ രോഗികൾ

  • 25th June 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്തെ പ്രതിരോധത്തിലാക്കി കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂനിടെ 16922 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യമായാണ് രോഗികളുടെ എണ്ണം 16000 കടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 15000 ത്തിലധികം ആളുകൾ തുടർച്ചയായി രോഗികളായി മറിയുന്നു. ഇന്ന് വന്ന കണക്കുകൾ അതിലും മുകളിലായത് ആശങ്ക ചെലുത്തുന്നുണ്ട്. നിലവിൽ ആകെ രോഗബാധിതരുടെ എണ്ണം 473105 ആയി. ഇന്നലെ മാത്രം 418 പേരാണ്മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 14894 പേരാണ് രോഗം ബാധിച്ച് മരിച്ചു.\ രോഗമുക്തി നിരക്ക്‌ 56.71 […]

National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 465 മരണം 15,968 പുതിയ രോഗികൾ

  • 24th June 2020
  • 0 Comments

രാജ്യത്ത് ദിനംപ്രതി കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. ഇന്നലെ മാത്രം 15,968 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 465 മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 14,476 ആയി. രോഗ ബാധിതരുടെ ബാധിതരുടെ എണ്ണം 4,56,183 ആയി. ഏറ്റവും അധികം രോഗബാധിതരും മരണവും മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. 1.40 ലക്ഷത്തോളം ആളുകളാണ് രോഗബാധിതരായി മാറിയത്.മരണം 6500 കടന്നു. രണ്ടാമതായുള്ള ഡൽഹിയിൽ 67,000 ത്തിലേക്ക് രോഗികളുടെ എണ്ണം കടക്കുകയാണ്. സംസ്ഥാനത്ത് രോഗികളുടെ […]

Sports

മെസ്സി ഇന്ന് 700 ഗോളുകൾ സ്വന്തമാക്കുമോ ? ബാഴ്‌സയുടെ മൂന്നാം മത്സരത്തിൽ ഡിയോങ്ങും സെർജി റൊബേർട്ടോയും കളിക്കില്ല

  • 19th June 2020
  • 0 Comments

കൊറോണ പ്രതിസന്ധിക്കു ശേഷം ആരംഭിച്ച ലാലിഗയിൽ മൂന്നാം മത്സരത്തിനായി ബാഴ്‌സ ഇന്നിറങ്ങും. സെവിയ്യയ്ക്കെതിരാണ് ഇന്നത്തെ മത്സരം. പരിക്ക് കാരണം ഡിയോങ്ങും സെർജി റൊബേർട്ടോയും ഇന്ന് കളിക്കിറങ്ങില്ല. അതേസമയം ജോർദി ആൽബ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരം ബാഴ്‌സയ്ക്ക് കടുപ്പമേറാനാണ് സാധ്യത. ഒപ്പം രാജ്യത്തിനും ക്ലബ്ബിനും വേണ്ടി മെസ്സി 700 ഗോളുകൾ തികയ്ക്കുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന നിമിഷം. മികച്ച ഫോമിലുള്ള താരം ഒരു ഗോൾ കൂടി നേടിയാൽ ഈ നേട്ടം കൈവരിക്കും. ഇന്ന് രാത്രി 1.30നാണ് […]

Trending

കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്കു കൂടി കോവിഡ്19

  • 17th June 2020
  • 0 Comments

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ നാല് പേര്‍ കുവൈത്തില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവരാണ്. 11 കോഴിക്കോട് സ്വദേശികളും മലപ്പുറം, കണ്ണൂര്‍, വയനാട് സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടെ 14 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍: തിക്കോടി സ്വദേശി (44 വയസ്സ്)- ജൂണ്‍ 11 ന് കുവൈത്ത് – കരിപ്പൂര്‍ […]

National

ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീര്യമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ

  • 16th June 2020
  • 0 Comments

ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ മരിച്ചതായി റിപ്പോർട്ടുകൾ . കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്.  43 ചൈന‌ീസ് സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടും വരുന്നുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന. […]

Trending

രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയരുന്നു

  • 11th June 2020
  • 0 Comments

ന്യൂ ഡൽഹി : ഇന്ത്യയില്‍ തുടർച്ചയായ ഒമ്പത് ദിവസവും കോവിഡ് രോഗികളുടെ എണ്ണം 9000 കടന്നു. ക്രമാതീതമായി രോഗികളുടെ എണ്ണം ഉയര്‍ന്നു വരുന്ന സാഹചര്യത്തിൽ വലിയ രീതിയിലുള്ള ആശങ്ക തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ മൂലം 357 പേര്‍ മരിച്ചു. 8102 പേർ ഇതുവരെ മരിച്ചു. മരണ നിരക്കിലും ദിവസേന കണക്കുകൾ ഉയരുകയാണ്. 9,996 പേര്‍ക്കാണ് ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 286579 ആയി. തുടർച്ചയായ […]

error: Protected Content !!