Kerala

കൊച്ചിയിൽ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിൽ; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് ഡിസിപി

  • 31st December 2022
  • 0 Comments

കൊച്ചിയിലെ പുതുവത്സരാഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡി സി പി. ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലാണ്. അതിർത്തികളിൽ 24 മണിക്കൂർ പരിശോധന ഉണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പെട്രോളിംഗ് ഉണ്ട്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ മഫ്തി പൊലീസ് ഉണ്ടാകും. ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന ആളുകളുടെ തിരിച്ചറിയൽ രേഖയുടെ കോപ്പികൾ ഹോട്ടൽ അധികൃതർ സൂക്ഷിക്കണം. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഡി സി പി എസ് ശശിധരൻ വ്യക്തമാക്കി. ആളുകൾ കൂടുന്ന ഹോട്ടലുകളിലും ചെറു കടകളിലും പൊലീസ് […]

Kerala News

പുതുവത്സരാഘോഷം: പോലീസ് പട്രോളിങ് ശക്തമാക്കാന്‍ നിര്‍ദ്ദേശം

  • 29th December 2022
  • 0 Comments

പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കര്‍ശനമാക്കും. ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Kerala

പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗ നിയന്ത്രണം; ഡിജെ പാർട്ടിക്കുൾപ്പടെ കർശന മാർഗരേഖയുമായി പോലീസ്

  • 27th December 2022
  • 0 Comments

കൊച്ചി: പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാർട്ടി ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് പൊലീസ് കർശന മാർഗരേഖ കൊണ്ടുവരുന്നു. പുതുവർഷ പാർട്ടിയിൽ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങൾ മുൻകൂട്ടി നൽകാനും ആഘോഷങ്ങൾ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനുമാകും നിർദേശം നൽകുക എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് ലഹരിമരുന്നിന്റെ വൻ ഒഴുക്കാണ് ഉണ്ടാകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ കർശന നിയന്ത്രണം. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടികൂടിയത് പതിനഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയാണെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ക്രിസ്മസ് ദിനം […]

Kerala News

അലമ്പുണ്ടാക്കുന്നവർക്ക് ലോക്കപ്പിനുള്ളില്‍ ഡിജെ പാർട്ടിയും കേക്കും സൗജന്യം; ട്രോൾ മുന്നറിയിപ്പുമായി കേരളാ പോലീസ്’

  • 31st December 2021
  • 0 Comments

സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രങ്ങളുണ്ട്. ജനുവരി 2 വരെ കേരളത്തിൽ രാത്രി കാല നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവർഷത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ രസകരമായ മുന്നറിയിപ്പുമായി കേരളാപോലീസും രംഗത്തെത്തി, ഔദ്യോഗിക പേജില്‍ ട്രോളായാണ് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. കല്ല്യാണ രാമനിലെ പ്രസിദ്ധമായ ‘MELCOW’ മീമിലാണ് ട്രോള്‍ തയ്യാറാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ‘അലമ്പുണ്ടാക്കുന്നവർക്ക് ലോക്കപ്പിനുള്ളില്‍ ഡിജെ പാർട്ടിയും കേക്ക് മുറിക്കലും സൗജന്യമാണെന്ന് പോലീസ് പറയുന്നു.

Kerala News

ഒമിക്രോണ്‍; പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

  • 30th December 2021
  • 0 Comments

സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം കൂടുന്ന സാഹചര്യത്തിൽ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടുണ്ട് . ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണം. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, […]

പുതുവത്സരാഘോഷം; രാജ്യത്ത് ഡിസംബർ 30,31 ജനുവരി ഒന്ന്​ തീയതികളിൽ നിയന്ത്രണം വേണമെന്ന് ആവശ്യം

  • 30th December 2020
  • 0 Comments

രാജ്യത്ത്​ പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണമേർ​പ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഡിസംബർ 30,31 ജനുവരി ഒന്ന്​ തീയതികളിൽ നിയന്ത്രണം വേണമെന്നാണ്​ ആവശ്യം.സംസ്ഥാനങ്ങൾക്ക്​ ഇതുസംബന്ധിച്ച നിർദേശം കേന്ദ്രം കൈമാറി ഏത്​ തരത്തിലുള്ള നിയന്ത്രണം വേണമെന്ന്​ സംസ്ഥാനങ്ങൾക്ക്​ തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​. മൂന്നരമാസമായി രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറയുകയാണ്​. എന്നാൽ, യുറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും രോഗികളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത തുടരണമെന്ന്​ മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ സംസ്ഥാനങ്ങൾക്ക്​ അയച്ച കത്തിൽ വ്യക്​തമാക്കുന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ […]

error: Protected Content !!