Local News

കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

മെയ് 14 മുതൽ 29 വരെ നടക്കുന്ന കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് മോഹനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാജി ചോലക്കൽ മീത്തൽ മുഖ്യാതിഥിയായി. ദാമോദരൻ സംസാരിച്ചു. ചെയർമാൻ പി. കോയ സ്വാഗതവും ജിതേഷ് തട്ടാരക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കുട്ടികൂട്ടം പരിപാടിക്ക് കുട്ടികൂട്ടം ഡയറക്ടർ കുഞ്ഞാപ്പ നേതൃത്വം നൽകി.

error: Protected Content !!