National

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് അത്ഭുത രക്ഷ; ഏഴ് ദിവസത്തിന് ശേഷം രണ്ട് നിര്‍മാണ തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി; പുതു ജീവന്‍ ലഭിച്ചത് സഞ്ജയ് സാഹ, കബീര്‍ മാഹാരാജന്‍

  • 4th September 2026
  • 0 Comments

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് അത്ഭുത രക്ഷ. ഏഴ് ദിവസത്തിന് ശേഷമാണ് ടണലില്‍ കുടുങ്ങിയ രണ്ട് നിര്‍മാണ തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തിയത്. ത്രിശൂലി ജലവൈദ്യുത പദ്ധതിയിലെ തുരങ്കത്തില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് സാഹ, കബീര്‍ മാഹാരാജന്‍ എന്നീ തൊഴിലാളികള്‍ക്കാണ് പുതു ജീവന്‍ ലഭിച്ചത്. അതേയമയം തുരങ്കത്തില്‍ ജീവനോടെ ഇനിയും ആളുകള്‍ ഉണ്ടെന്നാണ് സൂചന. ദുരന്തത്തില്‍ വിറങ്ങലിച്ച നേപ്പാളില്‍ നിന്ന് ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരുടെ പ്രതീകാത്മക […]

National

നേപ്പാളിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 804 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • 31st August 2026
  • 0 Comments

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം എണ്ണൂറ് കടന്നു. നേപ്പാളില്‍ 788 പേരും ടിബറ്റ് മേഖലയില്‍ 16 പേരും ഉള്‍പ്പെടെ ഇതുവരെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 804 ആയി. ഞായറാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. 2,500ലേറെ പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് അതോറിറ്റി (NDRRMA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2,502 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. പ്രളയബാധിത മേഖലകളില്‍ നിന്ന് ഇതുവരെ 9,435 പേരെ […]

National

നേപ്പാളില്‍ ടൂറിസ്റ്റ് ബസുകള്‍ നദിയില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം; രക്ഷപ്രവര്‍ത്തനം തുടരുന്നു

  • 12th July 2024
  • 0 Comments

കാഠ്മണ്ഡു: സെന്‍ട്രല്‍ നേപ്പാള്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലിനെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ നദിയില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. മരിച്ച ഇന്ത്യക്കാര്‍ ബിര്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരാണെന്ന് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സെന്‍ട്രല്‍ നേപ്പാളിലെ മദാന്‍-അശ്രിത് ദേശീയപാതയിലാണ് അപകടമുണ്ടായത്. ചിത്വാന്‍ ജില്ലയിലെ നാരായണ്‍ഘട്ട്-മഗ്ലിങ് റോഡിനോട് ചേര്‍ന്നുള്ള സിമാല്‍തല്‍ പ്രദേശത്താണ് സംഭവം. അപകടത്തില്‍പ്പെട്ട ബസില്‍ നിന്ന് മൂന്ന് യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടു. നേപ്പാള്‍ പൊലീസിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായി ത്രിശൂലി നദിയില്‍ […]

International News

നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം, ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന

നേപ്പാളില്‍ യാത്രാമധ്യേ അപ്രത്യക്ഷമായ ചെറു വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ലാക്കന്‍ നദിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതെന്നാണ് സൂചന. തുടര്‍ന്ന് നേപ്പാള്‍ സൈനികര്‍ കര, വ്യോമ മാര്‍ഗം ഇവിടേക്കു തിരിച്ചു. വിമാനത്തിലുണ്ടായിരുന്ന 22 പേരേക്കുറിച്ചും വിവരമില്ല. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന. നേപ്പാളില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണ് ഇന്നു രാവിലെ കാണാതായത്. […]

International News

നേപ്പാളില്‍ ഇരുപത്തിരണ്ട് യാത്രക്കാരുമായി പറന്ന ചെറുവിമാനം കാണാതായി, യാത്രക്കാരില്‍ നാല് ഇന്ത്യക്കാരുമെന്ന് റിപ്പോര്‍ട്ട്

നേപ്പാളിലെ വിമാനത്താവളത്തില്‍ നിന്ന് ഇരുപത്തിരണ്ട് യാത്രക്കാരുമായി പറന്ന ചെറു വിമാനം കാണാതായതായി റിപ്പോര്‍ട്ട്. നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ 9 എന്‍എഇടി ചെറുവിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വിമാനത്തില്‍ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ ഇന്ത്യക്കാരാണ്. മൂന്നു പേര്‍ ജപ്പാന്‍ പൗരന്മാരും ബാക്കി നേപ്പാള്‍ സ്വദേശികളുമാണ്. ‘മുസ്താങ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയില്‍ വിമാനം എത്തിയിരുന്നു. […]

നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിടാൻ ശുപാർശ ചെയ്ത് പ്രധാനമന്ത്രി ശർമ ഒലി

  • 20th December 2020
  • 0 Comments

നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ‌‌‌പ്രധാനമന്ത്രി കെ. പി ശർമ ഒലി ശുപാർശ ചെയ്തു.ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉൾപോരുകൾക്ക് പിന്നാലെയാണ് ശർമ ഒലിയുടെ നടപടി.ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ക്യാബിനെറ്റ് യോഗത്തിലാണ് ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്റിം​ഗ് കമ്മിറ്റി അംഗം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തി ശർമ ഒലി മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഒലിയുടെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. […]

error: Protected Content !!