മുട്ടില്‍ മരംമുറി വഞ്ചനാകേസ്: അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി
കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബര്‍ ഏഴിന് വായിച്ചു കേള്‍പ്പിക്കും. കേസില്‍ റോജി അഗസ്റ്റിന്‍ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിന്‍ രണ്ടാം പ്രതിയുമാണ്. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ നടപടി. തടികച്ചവടവുമായി ബന്ധപ്പെട്ട് […]



