അട്ടപ്പാടിയില്‍ പത്തംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞയാളും മരിച്ചു
അട്ടപ്പാടിയില്‍ 10 അംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിനായകന്റെ ഒപ്പം അന്ന് ഉണ്ടായിരുന്ന, മര്‍ദനമേറ്റ സുഹൃത്ത് നന്ദകിഷോര്‍ നേരത്തെ മരിച്ചിരുന്നു. കേസില്‍ 10 പേരാണ് പ്രതികള്‍. ഇവരെല്ലാം പിടിയിലായിരുന്നു. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിനും വിനായകനും മര്‍ദനമേറ്റത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നല്‍കാം എന്ന […]









