‘സ്വീഡനോ സ്പെയിനോ അല്ല നമ്മുടെ രാജ്യം’ദീപികയുടെ വസ്ത്രധാരണത്തിനെതിരെ മുകേഷ് ഖന്ന
ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ പ്രതിഷേധം കടുക്കുന്നു.ചിത്രത്തിലേതായി പുറത്തുവന്ന ഗാനരംഗത്തിലെ ദീപികാ പദുക്കോണിന്റെ വസ്ത്രധാരണത്തിന് വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്.ഇപ്പോഴിതാ നടൻ മുകേഷ് ഖന്നയാണ് പുതിയ വിമർശനവുമായി എത്തിയത്.നിയന്ത്രണങ്ങളില്ലാത്ത രീതിയിലേക്ക് നമ്മുടെ സിനിമാ മേഖല പോയെന്നാണ് തനിക്ക് തോന്നുന്നതെന്ന് മുകേഷ് ഖന്ന പറഞ്ഞു. എന്തും അനുവദിക്കുന്ന സ്വീഡനോ സ്പെയിനോ അല്ല നമ്മുടെ രാജ്യം. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകർഷിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടായെങ്കിൽ അടുത്ത തവണ നിങ്ങൾ വസ്ത്രമില്ലാതെ വരുമെന്നും മുകേഷ് ഖന്ന വിമർശിച്ചു.സെൻസർ ബോർഡ് ഓഫ് […]
