അറക്കല്‍ മാണിയാട്ട് കുഞ്ഞിമൂസ ഹാജിയെ പൊന്നാട അണിയിച്ച് ആദരിച്ചു
മാഹി: അറക്കല്‍ മാണിയാട്ട് എ. എം. കുഞ്ഞിമൂസ ഹാജിയുടെയും പരേതയായ സുലേഖ ഹജ്ജുമ്മയുടെയും കുടുംബാംഗങ്ങള്‍ ചൊക്ലി അഫ് ലാന്‍ ഹൗസില്‍ സംഘടിപ്പിച്ച കുടുംബസംഗമം കുടുംബഐക്യത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും വേറിട്ട വേദിയായി. 84-ാം വയസ്സിലെത്തിയ കുടുംബനാഥന്‍ എ. എം. കുഞ്ഞിമൂസ ഹാജിയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന ശബ്ദം ന്യൂസ് ചീഫ് എഡിറ്ററുമായ എം. സിസിബ്ഗത്തുള്ള പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബത്തിന്റെ ഐക്യവും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കുഞ്ഞിമൂസ ഹാജി പറഞ്ഞു. മുസ്തഫ കണ്ണൂര്‍ […]

