അപകടം നടന്ന കാറിനെ പിന്തുടർന്നു; അപകടശേഷം നിമിഷങ്ങള്‍ക്കകം തിരികെ എത്തി;മോഡലുകളുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ
കൊച്ചിയിൽ മുന്‍ മിസ് കേരളയും റണ്ണറപ്പും ഉൾപ്പടെ മൂന്ന് പേർ മരിക്കാനിടയായ വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഡ്രൈവർ.കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാന്‍ ആണ് പൊലീസിന് മൊഴി നല്‍കിയത്. ഓഡി കാർ പിന്തുടർന്നതിനാലാണ് അപകടം സംഭവിച്ചതെന്ന് അപകടത്തിൽപ്പെട്ട അബ്ദുൽ റഹ്മാൻ പൊലീസിന് മൊഴി നൽകി. ഫോർട്ട്കൊച്ചിയിലെ ഹോട്ടലിൽ നിന്നും പുറപ്പെട്ട ശേഷം തങ്ങളെ ഓടി കാർ പിന്തുടരുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. തേവര ഭാഗത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിറകെയായി ഓഡി കാര്‍ പായുന്നതിന്റെ സി.സി.ടി.വി […]
