ഡല്‍ഹിയിലും അട്ടിമറിയോ? ചില എംഎല്‍എമാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് എഎപി; യോഗം വിളിച്ച് കെജ്രിവാള്‍
ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമരയ്ക്കുള്ള നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. എഎപി എംഎല്‍എമാരില്‍ ചിലരുമായി ആശയവിനിമയം നടത്താനാകുന്നില്ലെന്ന് എഎപി വ്യക്തമാക്കി. രാജ്യവ്യാപകമായി ബിജെപി പരീക്ഷിക്കുന്ന ‘ഓപ്പറേഷന്‍ ലോട്ടസ്’ ഡല്‍ഹിയിലും പയറ്റാന്‍ ശ്രമം നടക്കുന്നതായുള്ള സൂചനകളുടെ പശ്ചാത്തലത്തില്‍ എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ ചേരാനായി എംഎല്‍എമാര്‍ക്ക് 25 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞദിവസം […]









