രാജസ്ഥാനിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; നാല് പേർക്ക് പരിക്ക്
രാജസ്ഥാനിൽ വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ സർക്കാർ സ്കൂളിലാണ് ഇന്നലെയാണ് സംഭവം നടന്നത്. ക്ലാസ്സിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിനികൾക്ക് നേരെ പ്രായപൂർത്തി ആകാത്ത രണ്ട് കുട്ടികൾ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ നാല് വിദ്യാർഥിനികൾക്ക് പരിക്കേറ്റിട്ടുണ്ട്. മഹുവ ഗ്രാമത്തിലെ ഗവൺമെന്റ് മഹാത്മാഗാന്ധി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികൾ ക്ലാസ് മുറിയിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ക്ലാസ് മുറിയിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ […]
