Kerala News

അത്ഭുത സിദ്ധികളിലൂടെ രോഗം മാറ്റാമെന്ന് വാഗ്‌ദാനം നൽകി പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധൻ അറസ്റ്റിൽ

മലപ്പുറം വളാഞ്ചേരിയിൽ പ്രായപൂർത്തി ആകാത്ത കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ ഊട്ടുപുറം സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ. അത്ഭുത സിദ്ധികളിലൂടെ കുട്ടിയുടെ രോഗം മാറ്റാം എന്ന് പറഞ്ഞ് പിതാവിനെ ബന്ധപെടുകയും കുട്ടിയെ റാഫിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇത് കൂടാതെ, പൂജ കർമങ്ങൾക്കായി വീട്ടുകാരിൽ നിന്ന് പലപ്പോളായി ഒരു ലക്ഷത്തിലധികം രൂപ വാങ്ങിയിട്ടുമുണ്ട്. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പോലീസിൽ പരാതി നല്കുകയായായിരുന്നു. തുടർന്ന് ഇയാളെ വളാഞ്ചേരി പോലീസ് പോക്സോ കേസിൽ പിടികൂടുകയുമായിരുന്നു. […]

error: Protected Content !!