Kerala

കേന്ദ്രമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജാറിന് കോവിഡ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജാറിന് കോവിഡ് സ്ഥിരീകരിച്ചു.വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയി ലഭിച്ചത്. അദ്ദേഹം തന്നെയാണ് താനുമായി ട്വിറ്ററിലൂടെ അറിയിച്ചത്. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതേസമയം, കോവിഡ് രോഗിയുമായി അടുത്തിടപഴുകിയ സാഹചര്യത്തില്‍ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് കുമാരി ശെല്‍ജയും നിരീക്ഷണത്തില്‍ കഴിയുകയാണ്.

Kerala News

ഓഫീസിലെ എട്ട് ജീവനക്കാർക്ക് കോവിഡ് മന്ത്രി എ.സി മൊയ്തീൻ നിരീക്ഷണത്തിൽ

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കോവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സിഥിരീകരിച്ചത്. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു. നിലവിലെ സാഹചര്യത്തിൽ മന്ത്രിയും ഓഫീസിലെ മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയി. മന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്തും.

Kerala

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദത്തെ തുടർന്നാണ് നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിർബന്ധനത്തിന്റെ ഭാഗമായാണ് നടത്തുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. മെഡിക്കൽ, എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ രീതിയിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രവേശന പരീക്ഷ നീളുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായിരുന്നു. എന്നാൽ, തീയതി പ്രഖ്യാപിച്ചതിന് ശേഷം അഡ്മിറ്റ് കാർഡ് വിതരണം ചെയ്തു […]

Trending

പട്ടികവർഗ വിഭാഗക്കാർക്ക് ഓണക്കോടി-ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പട്ടികവർഗ കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണക്കോടിയും നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ വികസന വകുപ്പ് മന്ത്രി എ. കെ. ബാലൻ അധ്യക്ഷനായി. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ പാങ്ങോട് പഞ്ചായത്തിലെ വാഴോട്ടുകാല കോളനിയിലെ ആദിവാസികളായ അപ്പുക്കുട്ടൻ, സരോജിനി എന്നിവർ മന്ത്രി എ. കെ. ബാലനിൽ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാനത്തെ 162382 പട്ടികവർഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ നൽകുന്നത്. […]

News

കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു

കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും കോവിഡ് പരിശോധന നടത്തണണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡല്‍ഹി ഗുഡ്ഗാവിലെ മേദന്ത ആശുപത്രിയിലാണ് ഗജേന്ദ്ര സിങ് ഷെഖാവത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ്-19 ബാധ സ്ഥിരീകരിക്കുന്ന ആറാമത്തെ കേന്ദ്രമന്ത്രിയാണ് 52 വയസ്സുകാരനായ ഗജേന്ദ്ര സിങ് ഷെഖാവത്ത്.

News

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചു. കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കത്തിൽ പറയുന്നു. സംസ്‌ഥാന സർക്കാരിന്റെ വാദം പരിഗണിക്കാതെയുള്ള തീരുമാനത്തോട്‌ സഹകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്‌തമാക്കി പല തവണ സംസ്‌ഥാന സർക്കാർ ഉന്നയിച്ച ആവശ്യങ്ങൾ തള്ളിയാണ്‌ കേന്ദ്രതീരുമാനമെന്ന്‌ കത്തിൽപറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണിത്‌. സംസ്ഥാന സര്‍ക്കാരിന് വ്യോമയാന മന്ത്രാലയം നല്‍കിയ […]

Kerala

മന്ത്രി കെ ടി ജലീലിനെതിരെ നിർണായക വെളിപ്പെടുത്തൽ കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിനെതിരെ നിർണായക വെളിപ്പെടുത്തലുമായി സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ. കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വെളിപ്പെടുത്തി. ഇക്കാര്യം അദ്ദേഹം കസ്റ്റംസിനെ ഓഫീസർ ബി സുനിൽ കുമാർ അറിയിച്ചു. പോസ്റ്റ് മുഖേനയും ഇ മെയിൽ മുഖാന്തരവുമാണ് വിശദീകരണം. എൻഐഎയ്ക്കും പ്രോട്ടോക്കോൾ ഓഫീസർ ഉടൻ മറുപടി നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കൂടുതൽ പ്രതിരോധത്തിലാക്കിയാണ് ഈ മറുപടി പുറത്തായിരിക്കുന്നത്. പ്രോട്ടോക്കോൾ […]

National News

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന് കോവിഡ്

ന്യൂഡല്‍ഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലൂടെയാണ് അദ്ദേഹം തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’ മന്ത്രി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ കുറച്ചുദിവസങ്ങൡലായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യോഗ ചെയ്‌താൽ കോവിഡ്‌ വരില്ലെന്ന നായിക്കിന്റെ പ്രസ്‌താവന നേരത്തെ വലിയ ചർച്ചയായിരുന്നു.

Kerala News

കരിപ്പൂർ വിമാനദുരന്തം : മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു

കോഴിക്കോട് : കരിപ്പൂർ വിമാനദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കരിപ്പൂരിലെ അപകടം അത്യന്തം നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂരിലെ അപകട സ്ഥലവും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശനവും നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . അപകടത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 14 മുതിർന്നവരും നാല് കുട്ടികളും ഉൾപ്പെടെ 18 […]

Kerala News

ഓഗസ്റ്റ് അഞ്ച് മുതല്‍ മത്സ്യബന്ധനം നിയന്ത്രണങ്ങള്‍ പാലിച്ച്- മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

ട്രോളിങ് നിരോധനത്തിന് ശേഷം ഓഗസ്റ്റ് അഞ്ച് മുതല്‍ മത്സ്യബന്ധനം നിയന്ത്രണങ്ങളോടെ ആരംഭിക്കാമെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ. മത്സ്യബന്ധനം പുനരാരംഭിക്കുമ്പോള്‍ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് ഒന്‍പത് തീരദേശ ജില്ലകളിലെ കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കടല്‍ക്ഷോഭമുണ്ടെങ്കില്‍  മത്സ്യബന്ധനത്തിന്  നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം ജില്ലയില്‍ അക്കങ്ങള്‍ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം എണ്ണം ക്രമീകരിച്ചുള്ള അനുമതിയും കൊല്ലം അടക്കമുള്ള ജില്ലകളിലെ നിലവിലുള്ള വള്ളങ്ങളുടെ പകുതി എണ്ണത്തിന് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് നിശ്ചിത ദിവസങ്ങളില്‍ മത്സ്യബന്ധനം […]

error: Protected Content !!